OVS-Kerala News

മൈലമൺ പള്ളിപെരുനാളിനു കൊടിയേറി

പരിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയാലും പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാലും നാനാജാതി മതസ്ഥർക്ക് അനുഗ്രഹീതമായ മൈലമൺ സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയുടെ ഈ വർഷത്തെ, വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓര്മപ്പെരുനാളിനു ഏപ്രിൽ 29നു വി.കുർബാനയ്ക്കു ശേഷം ഇടവക വികാരി ഫാ.കെ.വി. തോമസ് കൊടിയേറ്റി.

മെയ്മാസം 6നു, കോട്ടയം വൈദീക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ഒ തോമസച്ചന്‍റെ നേതൃത്വത്തിൽ വചനശുശ്രൂഷയും, 7-)ο തിയതി റാസയും, 8-)ο തിയതി രാവിലെ, തൃശൂർ ഭദ്രാസനാധിപൻ, അഭി.ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും, ഉച്ചകഴിഞ്ഞു 2.30-നു അദ്ധ്യാത്‌മിക സംഘടനകളുടെ വാർഷികവും, വൈകുന്നേരം 4 മണിക്ക് പള്ളിക്കുചുറ്റുമുള്ള റാസയും, ആശിർവാദവും, കൊടിയിറക്കിനും ശേഷം നേർച്ചവിളമ്പോടുകൂടി പെരുന്നാൾ കർമ്മങ്ങൾ അവസാനിക്കും.