OVS - Latest NewsOVS-Kerala News

പനച്ചിക്കാട് ജീവന്‍രക്ഷാ നിധിയിലേക്ക് പരിശുദ്ധ കാതോലിക്കാ ബാവ ആദ്യ സംഭാവന നല്‍കി

കോട്ടയം: പഞ്ചായത്തില്‍ അവയവമാറ്റിവയക്ക്ല്‍ ശസ്ത്രക്രിയ നടത്തുന്നവരെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള പനച്ചിക്കാട് ജീവന്‍രക്ഷാനിധി ശേഖരണ പദ്ധതി പരിശുദ്ധ  ബസേലിയോസ് മാര്‍ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ആര്‍ സുനില്‍കുമാര്‍ ബാവയില്‍ നിന്ന് ആദ്യ തുക ഏറ്റുവാങ്ങി. പഞ്ചായത്തംഗങ്ങളായ റോയി മാത്യു, പുന്നൂസ് തോമസ്, ഡോ, ലിജി വിജയകുമാര്‍, ജനറല്‍കണ്‍വീനര്‍ ജോസഫ് അലക്സാണ്ടര്‍ , പ്രത്യാശ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി എന്നിവര്‍ സന്നിഹിതരായി.

അന്‍പത്ലക്ഷം രൂപ സമാഹരിക്കുന്നതിനായി ലക്ഷ്യമിട്ടാണ് ഫണ്ട് ശേഖരണം നടത്തുന്നത്. ചാന്നാനിക്കാട് കാര്‍ത്തികയില്‍ ശിവന്‍കുട്ടി (39)നാണ് ആദ്യവിഹിതം നല്‍കുന്നത്. രണ്ട് വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ജിവിതം വഴിമുട്ടിയ നിര്‍ധന കുടുംബാംഗമായ ശിവന്‍കുട്ടിയക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട് അമ്മയാണ് ശിവന്‍കുട്ടിയക്ക് വൃക്ക നല്‍കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയക്കല്‍ ശസ്ത്രക്രിയ നടത്തും.

ഇതിനായി പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ചങ്ങനാശേരി പ്രത്യാശ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് നിധി ശേഖരിക്കുന്നത്. പ്രത്യാശഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന 98-ാമതു ഫണ്ട് ശേഖരണമാണിതെന്ന് ഡയറക്ടര്‍ ഫാ സെബാസ്റ്റിയന്‍ പുന്നശേരി പറഞ്ഞു. ഞായറാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ പഞ്ചായത്തിലെ എല്ലാവീടുകളും വിവിധ സ്‌ക്വാഡുകള്‍ സന്ദര്‍ശിച്ച് ഫണ്ട് ശേഖരണം നടത്തും. ഇതിനായി പഞ്ചായത്ത്- വാര്‍ഡ് അടിസ്ഥാനത്തില്‍ കണ്‍വെന്‍ഷനുകള്‍ ചേര്‍ന്ന് നൂറു വീടിന് ഒന്ന് എന്ന നിലയില്‍ 115 സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കി. പഞ്ചായത്തിലെ എല്ലാവരും മാര്‍ച്ച് 4ന് ഫണ്ട് ശേഖരണത്തിന് രംഗത്തിറങ്ങും.