OVS - Latest NewsOVS-Kerala News

കോലഞ്ചേരി പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാളും ; ഇടവക നിര്‍മ്മിച്ച വീടിന്‍റെ കൂദാശയും

കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്‍റ്  പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു വികാരി ഫാ.ജേക്കബ്‌ കുര്യന്‍ കൊടിയുയര്‍ത്തി. സഹ വികാരിമാരായ ഫാ.റ്റി വി ആണ്ട്രൂസ് , ഫാ.ലൂക്കോസ് തങ്കച്ചന്‍, കൈക്കരന്മാരായ ബേബി നെച്ചിയില്‍, സാജു പടിഞ്ഞാക്കരയില്‍, സെക്രട്ടറി ബെന്നി നെല്ലിക്കാമുറി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവര്‍ സന്നിഹിതരായിരുന്നു.
 
നവംബര്‍ നാലിന് 6 ന് പ്രഭാത പ്രാര്‍ത്ഥന, തുടർന്ന്‌ വി.കുര്‍ബ്ബാന. വൈകീട്ട് 6 ന് സന്ധ്യാ നമസ്കാരം, പ്രസംഗം,പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച. നവംബര്‍ അഞ്ചിനു രാവിലെ 5.45 ന് പ്രഭാത പ്രാര്‍ത്ഥന, തുടർന്ന് വി. കുര്‍ബ്ബാന. തുടർന്ന് 8 മണിയ്ക്ക് വി. കുര്‍ബ്ബാന, പ്രദക്ഷിണം, നേര്‍ച്ച, ആശീര്‍വാദം, ലേലം.
കോലഞ്ചേരി പള്ളിയുടെ 18 കുടുബ യൂണിറ്റുകളില്‍ (പ്രാര്‍ത്ഥനാ യോഗം) ഒന്നായ ഇളംകുളം വെസ്റ്റ് കുടുംബ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ഇടവകയുടെ സഹകരത്തോടെ   നിർമ്മിച്ച് നൽകുന്ന  ഭവനത്തിന്റെ കൂദാശയും താക്കോല്‍ദാനവും വൈകീട്ട് 4 ന് നടക്കുന്നതാണ്.
 
→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)