OVS - Latest NewsOVS-Pravasi News

യൂറോപ്പിൽ പ്രവർത്തനം സജീവമാക്കി മലങ്കര ഓർത്തഡോക്സ്‌ സഭ

ഫ്രാൻസ്: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ യു.കെ – യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനത്തിന് ഫ്രാൻസിലെ ആദ്യത്തെ കോൺഗ്രിയേഷൻ പാരീസിൽ പ്രവർത്തനം ആരംഭിച്ചു. പരീസ് സെന്റ് മേരീസ് അർമേനിയൻ പള്ളിയിലാണ് ഓർത്തഡോക്സ്‌ സഭ വിശ്വാസികൾക്ക് വിശുദ്ധ ആരാധന സൗകര്യം ഒരുങ്ങിയിരിക്കുന്നത്. ലണ്ടൻ സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ്‌ പള്ളി വികാരി ഫാ. നൈനാൻ ജോർജ് ആദ്യമായി മലങ്കര ഓർത്തഡോക്സ് സഭക്ക് വേണ്ടി വിശുദ്ധ കുർബ്ബാന അർപ്പിച്ചു. ചെങ്ങന്നൂർ സഹായ മെത്രാപ്പോലീത്ത കൂടിയായ അഭി. ഡോ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയാണ് ഭദ്രാസന അധിപൻ.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ