OVS-Pravasi News

ദേവാലയ പുനര്‍ നാമകരണം നടന്നു

കുവൈറ്റ് : കുവൈറ്റിലെ പുരാതന ഓർത്തഡോൿസ്‌ ദേവാലയമായ അഹമ്മദി സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ പേര് “സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് പഴയ പള്ളി “എന്നു പുനര്‍നാമകരണം ചെയിതു പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപൊലിത്തയുമായ പരി . ബസേലിയോസ് മാര്‍ത്തോമ പൌലൂസ് ദ്വിതീയന്‍ കാതോലിക്ക ബാവ പുനര്‍നാമകരണ കല്‍പ്പന പുറപ്പെടുവിച്ചു .വ്യഴാച്ച വൈകിട്ട് അഹമ്മദി പള്ളിയിൽ അർപ്പിച്ച വി. കുർബാനയ്ക്ക് മലബാർ ഭദ്രാസന അധിപാൻ അഭി .ഡോ സഖറിയാസ് മാർ തെയോഫിലോസ് തിരുമേനി മുഖ്യകാര്മികത്വം വഹിച്ചു. തുടര്‍ന്ന്  7 മണിക്ക് ആരംഭിച്ച പൊതു സമ്മേളനത്തിൽ തുമ്പമണ്‍ ഭദ്രാസന അധിപൻ അഭി കുര്യാക്കോസ് മാർ ക്ലിമ്മിസ് മെത്രാപൊലിത്ത ആദ്യക്ഷത വഹിച്ചു . സമ്മേളനത്തില്‍ HG കുര്യാക്കോസ് മാര്‍ ക്ളീമീസ്, H.G അല്ക്സിയോസ് മാര്‍ യെസേബിയോസ്, H.G സഖറിയ തെയോഫീലിസ്, HG എബ്രഹാം സെറാഫിം, സഹോദരി ഇടവകകളിലെ വികാരിമാർ, സഭ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ , അത്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .ചടങ്ങില്‍  വി.സഭയുടെ വിവിധ  ചാരിറ്റി  പ്രോജെക്ട്റ്റുകള്‍ക്കുള്ള  തുക വിതരണം ചെയിതു .ചടങ്ങില്‍ വച്ച്  ഇടവകയിലെ മുൻ ഭാരവാഹികളെയും ,മുതിർന്ന അംഗങ്ങളെയും പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു .