OVS - Latest NewsOVS-Kerala News

ദേവാലയങ്ങൾ അശരണർക്കും അഗതികൾക്കും കാരുണ്യസ്‌പർശമായി മാറണം: കാതോലിക്കാ ബാവാ

കറുകച്ചാൽ:-അശരണർക്കും അഗതികൾക്കും കാരുണ്യസ്‌പർശമായി ദേവാലയങ്ങൾ മാറണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ. പനയമ്പാല സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ നവതി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടവക നടപ്പിലാക്കിയ വിവിധ ജീവകാരുണ്യ പദ്ധതിയുടെ സഹായ വിതരണവും കാതോലിക്കാ ബാവാ നിർവഹിച്ചു.

ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് അധ്യക്ഷത വഹിച്ചു. ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്, ആന്റോ ആന്റണി എംപി, ഡോ. എൻ. ജയരാജ് എംഎൽഎ, ഫാ. പി.കെ. ഗീവർഗീസ്, ഫാ. ജോൺസൺ തുണ്ടിയിൽ, ഫാ. വർഗീസ് ജോൺ, ഫാ. വി. ജോൺസൺ, ബി. ബിജുകുമാർ, സുനിൽ ഈശോ തുടങ്ങിയവർ പ്രസംഗിച്ചു.