Court OrdersOVS - Latest NewsOVS-Kerala News

മാമ്മലശ്ശേരി പള്ളി പൂട്ടിയ മുവാറ്റുപുഴ ആർ.ഡി.ഒ നടപടി ബഹു. ഹൈക്കോടതി റദാക്കി

10178079_366528456890475_4175658982611154084_n

പിറവം : മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് പള്ളിയെ സംബന്ധിച്ചു പരിശുദ്ധ സഭ നല്‍കിയ കേസ് ബഹു.ഹൈക്കോടതി ഇന്ന്(08.01.2016) പരിഗണിച്ചു.ബഹു.എറണാകുളം ഒന്നാം അഡിഷനൽ ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം അഡ്വക്കേറ്റ് റിസിവർ ഭരണത്തിൽ ഉള്ള പള്ളി പൂട്ടിയ ആ .ർ.ഡി .ഒ യുടെ ഉത്തരവ് നിയമ വിരുദ്ധമാണെന്ന് ബഹു.കോടതി നിരീക്ഷിച്ചു .പള്ളി അഡ്മിനിസ്ട്രേഷന്‍ കോടതി നിയോഗിച്ച അഡ്വക്കേറ്റ് റിസീവർ ഏറ്റെടുക്കാനും എന്തെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്നം ഉണ്ടായാൽ റിസീവര്‍ക്ക് മുവാറ്റുപുഴ ഡി.വൈ .എസ് .പി ,എറണാകുളം ജില്ലാ കളക്ടർ എന്നിവരിൽ നിന്നും സഹായം തേടാവുന്നതാനന്ന് കോടതി ഉത്തരവിട്ടു .

11151036_340579492818705_3441912570502090268_n

സിവിൽ കോടതി ഉത്തരവുകൾ പാലിക്കെണ്ടതാണെന്നു ഹൈക്കോടതി നിർദേശിച്ചു.പറവൂർ അഡിഷണല്‍ ജില്ലാകോടതിയുടെ ഉത്തരവ് പ്രകാരം ഓർത്തഡോക്സ് സഭയുടെ ഫാദർ :സി .കെ .ജോണ്‍ കോർ എപിസ്കോപ്പ ,ഫാദർ :ജോർജ് വേമ്പനാട്ടു എന്നിവർ പള്ളിയിലും,പള്ളിയുടെ ചാപ്പലുകളിലും,വി.കുർബാനയും മറ്റ് അനുബന്ധ ചടങ്ങുകളും നടത്തുന്നതിന് പാത്രിയര്‍ക്കീസ് വിഭാഗം തടസപ്പെടുത്തികൂടാ എന്ന നിരോധന ഉത്തരവ് നിലനില്‍ക്കുന്നുവെന്നും ബഹു ഹൈക്കോടതി നിരീക്ഷിച്ചു

******************************************************************

മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് പള്ളി

1461232_745975172153220_3784906938954202397_n

മാമ്മലശ്ശേരി ദേവാലയത്തില്‍ നിന്ന് പിറവം പട്ടണത്തിലേക്ക് ചുരുക്കം കിലോമീറ്ററുകള്‍ . പ്രദേശത്തെ പഴയ ദേവാലയങ്ങളില്‍ ഒന്നാണ് കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തില്‍പ്പെട്ട മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക് സ് പള്ളി പാമ്പാക്കുട വലിയപള്ളിയുടെ തലപള്ളിയാണ്.കോനാട്ടു മല്‍പ്പാന്മാരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടിരുന്ന വൈദീക വിദ്യാഭ്യാസ കേന്ദ്രവും മാമ്മലശ്ശേരി പള്ളിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പണ്ട് കാലങ്ങളില്‍ യോജിച്ച് പള്ളി ആരാധനക്കായി തുറന്നിരിന്നു ,പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തങ്ങളും നടത്തി .

10407069_745965472154190_881063204525397206_n

 സഹകരത്തോടെ  ആരാധന നടന്നിരുന്ന പള്ളിയില്‍   2011 ല്‍ ഓര്‍ത്തഡോക് സ് സഭ വിശ്വാസികള്‍ സന്ധ്യാ പ്രാര്‍ത്ഥനക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ യാക്കോബായ ഗുണ്ടകള്‍ മാരകായുധങ്ങളുമായി  വിശ്വാസികളെ അതിക്രൂരമായി മര്‍ദിച്ചതലുമുതലാണ്‌   ഈ ഇടവകയില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം.

15492_745967228820681_7165158567139573493_n10172614_745968612153876_3437106838222309114_n

10731148_745969978820406_8592527568942537127_n

2012 ല്‍ ഇടവക പെരുന്നാള്‍ വേളയില്‍ സഭാ വൈദീക സെക്രട്ടറി ഫാ.ഡോ ജോണ്‍സ് എബ്രഹാം കോനാട്ടിന് ബാവാ കക്ഷി വിഭാഗ ഗുണ്ടകളില്‍ നിന്ന് മര്‍ദ്ദനം ഏറ്റു അദേഹത്തിന്റെ വാഹനവും ആക്രമികള്‍ തകര്‍ത്ത സാഹചര്യമുണ്ടായിരുന്നു. നിയമ പോരാട്ടത്തെ തുടര്‍ന്ന് 2014 ഓഗസ്റ്റ് മാസം അനുകൂലമായ ഉത്തരവിനെ തുടര്‍ന്ന് പള്ളി തുറന്നു പ്രാര്‍ത്ഥന നടത്തി .മൂവാറ്റുപുഴ ആര്‍.ഡി.ഒ ചട്ടങ്ങള്‍ ലംഘിച്ചു നിയമ വിരുദ്ധമായി പോലീസ് നടപടിയിലൂടെ ബലമായി പള്ളി പൂട്ടി കസ്റ്റഡിയിലെടുത്തു

മാമ്മലശ്ശേരി പള്ളി ; 2014 ഓഗസ്റ്റ്‌ മാസം കടന്നു പോയപ്പോള്‍

10690311_745966202154117_1951283902634771267_n10423685_745966398820764_185007178256216570_n

മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക് സ് പള്ളി 1934 ഭരണഘടന അനുസരിച്ച് ഭരിക്കേണ്ട ദേവാലയമാണെന്ന് ബഹു കോടതിയുടെ ഉത്തരവുണ്ട് . ബഹു.പറവൂര്‍ ജില്ല കോടതി 2014 ആഗസ്റ്റ് 14 ന് പുറപ്പെടുവിച്ച ഉത്തരവില്‍ വികാരിമാരായ ഫാ.സി.കെ ജോണ്‍ കോര്‍എപ്പിസ്കോപ്പ ഫാ.ജോണ്‍ വേമ്പനാട്ട് എന്നിവര്‍ വിശുദ്ധ കര്‍മ്മങ്ങള്‍ നടത്തുന്നതിന് അനുവാദം നല്‍കിയതായും വേണമെങ്കില്‍ വികാരിമാര്‍ക്ക് പോലീസ്‌ സംരക്ഷണം ആവശ്യപ്പെടാം എന്നും .ആവശ്യമനുസരണം പോലീസ്‌ സംരക്ഷണം നല്‍കണമെന്നും ആരെങ്കിലും വന്ദ്യ വികാരിമാരെ കര്‍മ്മങ്ങള്‍ നടത്തുന്നതിനു തടസ്സപ്പെടുത്തിയാല്‍ അവരെ നിരോധിക്കുന്നതായിയും ഉത്തരവായി.ഇതേ തുടര്‍ന്ന് 24/8/14 വിധിയുമായി വി.കുര്‍ബാന അര്‍പ്പിക്കുന്നതിനായി ദേവാലയത്തില്‍ പ്രവേശിക്കാന്‍ എത്തിയ വികാരി ഫാ.ജോണ്‍ വേമ്പനാട്ടിനെയും വിശ്വാസികളെയും വിഘടിത വിഭാഗം ഫാ. പുല്ല്യാട്ടെലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം തടഞ്ഞു . സ്ഥലത്ത് ക്യാബ് ചെയ്തിരുന്ന രാമമംഗലം , പുത്തന്‍കുരിശ് പോലീസ്‌ നേതൃത്വത്തിലുള്ള സംഘം സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇരുകൂട്ടരെയും ദേവാലയ പരിസരത്ത് നിന്നും ഇറക്കി .ശേഷം ഞായറാഴ്ച ,മാര്‍ മിഖായേല്‍ പള്ളിയില്‍ രാവിലെ വി.കുര്‍ബാനയ്ക്ക് ശേഷം തിരിച്ചിറങ്ങാനാവാത്ത വിതം ദേവാലയത്തിന്‍റെ വാതിലില്‍ തടസ്സം സൃഷ്ടിക്കുകയും പാത്രിയര്‍ക്കീസ് വിഭാഗം നേതാവായ തോമസ്‌ പ്രഥമന്‍ ബാവായുടെ നേതൃത്വത്തിലുള്ള ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ പോലീസിന്‍റെ ഒത്താശയോടെ സംഘര്‍ഷം അഴിച്ചുവിട്ടു .നിയമ ലംഘകരെ നീക്കാന്‍ പോലീസ്‌ ശ്രമിച്ചില്ല എന്നുള്ളത് ആശ്ചര്യം ഉളവാക്കിയിരിന്നു .നീതിന്യായ വ്യവസ്തികളെയും ഇടവക ജനപിന്തുണയോടെ വി.ആരാധന അര്‍പ്പിക്കാനുള്ള സഹാച്ചര്യം ദേവാലയത്തില്‍ സംചാതമായതിന് ശേഷം മാത്രമേ താന്‍ പള്ളിയില്‍ നിന്നും ഇറങ്ങുകയൊള്ളൂ എന്ന്‍ ധീരമായ നിലപാടില്‍ വികാരി വന്ദ്യ സി.കെ ജോണ്‍ കോര്‍എപ്പിസ്കോപ്പ ഉറച്ചുനിന്നു.വൈകുന്നേരം,ഭരണകക്ഷിയുടെയും സര്‍ക്കാരിലെയും ഉന്നതരുടെ നിര്‍ദ്ദേശ പ്രകാരം ആ.ര്‍.ഡി.ഓ പോലീസും നിയമാനുസ്രത ചട്ടം അനുസരിച്ച് കോടതി നിരോധിച്ച പാത്രിയര്‍ക്കീസ് കക്ഷികളെ പരിസരത്ത് നിന്നും നീക്കം ചെയാതെ നിഷേധാത്മക നിലാപാട് സ്വീകരിച്ച് ദേവാലയത്തിളുള്ളിലെ വന്ദ്യ അച്ഛനെയും വിശ്വാസികളെയും ബലമായി പിടിച്ചിറക്കി പള്ളി പൂട്ടി സീല്‍ ചെയ്തു .


Orthodox Vishwaasa Samrakshakan (O.V.S)