OVS - Latest NewsOVS-Kerala News

സമാധാനം പുനഃസ്ഥാപിക്കണം: കാതോലിക്കാ ബാവാ

കോട്ടയം∙ സഭാ കേസിൽ സുപ്രീം കോടതി നൽകിയത് സംശയത്തിന് ഇടയില്ലാത്ത വിധിയാണെന്നും അത് നടപ്പിലാക്കി സഭയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കോട്ടയം, കോട്ടയം സെൻട്രൽ ഭദ്രാസനങ്ങളുടെ ആഭിമുഖ്യത്തിൽ നടന്ന വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടായിരം വർഷത്തോളം പഴക്കമുള്ളതും ഭാരതത്തിലെ നീതിന്യായ വ്യവസ്ഥയോട് വിധേയത്വം പുലർത്തുന്നതുമായ സ്വതന്ത്ര ദേശീയ സഭയാണ് മലങ്കര സഭ. വിധിയുടെ സാരാംശം മലങ്കര സഭയുടെ മക്കൾ ഉൾക്കൊണ്ട് സമാധാനത്തോടെ മുന്നോട്ടു പോകണം. സമാധാനത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും രീതികൾ നിലനിർത്തണം. സുപ്രീം കോടതി സമാധാനത്തിന്‍റെ വിധിയാണ്. കാലങ്ങളായി സഭയിൽ നടന്നിരുന്ന കേസുകൾക്കു ശാശ്വത പരിഹാരമാണു വിധി.

കലഹത്തിന്‍റെ വഴി പിശാചിന്‍റെ വഴിയാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. യഥാർഥ അധികാരികളും അവകാശികളും ചോദ്യം ചെയ്യപ്പെട്ടു എങ്കിൽ ഇനിയത് നടപ്പാകില്ലെന്ന് ഭാരതത്തിന്‍റെ പരമോന്നത നീതിപീഠം ഉത്തരവിട്ടിരിക്കുകയാണെന്നു സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു. കേസിലെ സുപ്രീം കോടതി വിധി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് വിശദീകരിച്ചു. ഡോ. കുര്യൻ തോമസ്, ഫാ. തോമസ് കാവുങ്കൽ, ഫാ. മാത്യു കോശി എന്നിവർ പ്രസംഗിച്ചു.

Meeting at Elia Cathedral, Kottayam

സഭാവഴക്കിന്‍റെ ചരിത്രം അഥവ തോറ്റുപോയ ന്യായങ്ങള്‍