55-ാമത് നിലയ്ക്കൽ ഓർത്തഡോക്സ് കൺവൻഷൻ പന്തൽ കാൽനാട്ടു കർമ്മം നിർവ്വഹിച്ചു

റാന്നി : നിലയ്ക്കൽ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 55-ാമത് നിലയ്ക്കൽ ഓർത്തഡോക്സ് കൺവൻഷന്റെ പന്തൽ കാൽനാട്ടു കർമ്മം റാന്നി മാർ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററിലെ “മാർത്തോമ്മൻ നഗറിൽ ഭദ്രാസനാധിപൻ അഭി.ഡോ.ജോഷ്വാ മാർ നിക്കോദീമോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. കൺവൻഷന്റെ മുഖ്യചിന്താവിഷയം “എന്റെ കർത്താവും എന്റെ ദൈവവുമേ” എന്നതാണ്. 55-ാമത് നിലയ്ക്കൽ ഓർത്തഡോക്സ് കൺവൻഷൻ നിലയ്ക്കൽ ഭദ്രാസനാധിപൻ അഭി.ഡോ.ജോഷ്വാ മാർ നിക്കോദീമോസ് മെത്രാ പ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ മാർത്തോമ്മാ സഭ റാന്നി-നിലയ്ക്കൽ ഭദ്രാസനാധിപൻ മോസ്റ്റ് റവ.തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ് ജനുവരി 12-ന് ഉദ്ഘാടനം ചെയ്യും. 13-ന് നടക്കുന്ന ഭദ്രാസന മർത്തമറിയം സമാജം സമ്മേളനം അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭി. ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തായും 14-ന് നടക്കുന്ന സണ്ടേസ്കൂൾ ബാലസംഗമം തുമ്പമൺ ഭദ്രാസനാധിപൻ അഭി.കുറിയാക്കോസ് മാർ ക്ലീമ്മീസ് മെത്രാപ്പോ ലീത്തായും ഉദ്ഘാടനം ചെയ്യും. 15-ന് സമാപന ദിവസം അഭി.ഡോ.ജോഷ്വാ മാർ നിക്കോദീ മോസ് മെത്രാപ്പോലീത്ത വി.കുർബ്ബാന അർപ്പിക്കുന്നതും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ സമാപന സന്ദേശം നൽകുന്നതുമാണ്. റവ.ഫാ.ഡോ. സജി അമയിൽ, റവ.ഫാ.സഖറിയ സാമുവേൽ, വെരി.റവ. ജോസഫ് സാമുവേൽ കറുകയിൽ കോർ-എപ്പിസ്കോപ്പ, റവ.ഫാ.വർഗീസ് വർഗീസ് മീനടം തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ വചനശുശ്രൂഷ നിർവ്വഹിക്കും. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യൻ ജനറൽ കൺവീന റായും ഭദ്രാസന കൗൺസിൽ അംഗങ്ങളായ റവ.ഫാ.സൈമൺ ജേക്കബ് മാത്യു, റവ.ഫാ.സോബിൻ സാമുവേൽ, ശ്രീ.ഏബ്രഹാം കോശി, ശ്രീ.ഏബ്രഹാം തോമസ്, ശ്രീ. ഈപ്പൻ.റ്റി.തോമസ്, ശ്രീ.മനോജ്.പി.ജോൺ തുടങ്ങിയവർ വിവിധ കമ്മറ്റി കൺവീനർമാരായും പ്രവർത്തിച്ചു വരുന്നു.