OVS - Latest NewsOVS-Kerala News

ആദിവാസി കുടുംബങ്ങൾക്ക് സഹായം നൽകി

തിരുവല്ല ∙ ചാലക്കയം, സീതത്തോട് വനമേഖലയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി യുവജന പ്രസ്ഥാനം സഹായങ്ങൾ നൽകി. 32 ആദിവാസി കുടിലുകളിൽ സന്ദർശനം നടത്തി. വസ്ത്രം, ഭക്ഷ്യ സാധനങ്ങൾ, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. മഴക്കാല കെടുതി അനുഭവിക്കുന്നവർക്ക് തുടർ സഹായങ്ങൾ നൽകാനും തീരുമാനിച്ചു.

‘മലയാള മനോരമ’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് പ്രസ്ഥാനം ഈ ദൗത്യം ഏറ്റെടുത്തത്വികാരി ഫാ. ജോൺ മാത്യു, കേന്ദ്ര ട്രഷറർ ജോജി പി. തോമസ്, ജോബി പി. തോമസ്, നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി അനു വർഗീസ്, കേന്ദ്ര സമിതിയംഗം സൂസൻ ജോർജ്, സിബി തമ്പി, ജിൻസി ജേക്കബ്, അന്ന മറിയം ജേക്കബ്, ജോജു തോമസ്, അജേഷ് മാത്യു, ലിബിൻ ജേക്കബ്, റീബു കോശി എന്നിവർ നേതൃത്വം നൽകി.

ഇടവകയിലെ ഭവനങ്ങളിൽ നിന്നു ലഭിച്ച പാഴ്സാധനങ്ങൾ, പത്രങ്ങൾ എന്നിവ വിറ്റതിൽ നിന്നു ലഭിച്ച തുകയും ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നു ലഭിച്ച വരുമാനവും കൊണ്ടാണ് സഹായം നൽകിയതെന്ന് ഭാരവാഹികൾ അറിയിച്ചു.