OVS - Latest NewsOVS-Kerala News

മാധവശേരി സെന്റ്.തേവോദോറോസ് ഓര്‍ത്തഡോക്സ്‌ പള്ളിയിൽ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും കണ്‍വന്‍ഷനും

പുത്തൂര്‍ : പരിശുദ്ധ തെവോദോറോസ് സഹദായുടെ നാമത്തിലുള്ള മലങ്കര സഭയിലെ ഏക ദേവാലയമായ മാധവശേരി സെന്റ്. തെവോദോറോസ് ഓര്‍ത്തഡോക്സ്‌ പള്ളിയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും പതിനഞ്ചു നോമ്പാചരണവും ഈ വര്‍ഷം ജൂലൈ 30 മുതല്‍ ഓഗസ്റ്റ്‌ 15 വരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ വര്‍ഷത്തെ പെരുന്നാൾ ചടങ്ങുകൾക്ക് കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായും , തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യുഹാന്നോന്‍  മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായും, മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും നേതൃത്വം നല്‍കുന്നതായിരിക്കും.

2017 ജൂലൈ 31 മുതല്‍ ഓഗസ്റ്റ്‌ 15 വരെയുള്ള പെരുന്നാള്‍ ദിവസങ്ങളിലെ വചന ശുശ്രുഷകള്‍ക്ക് വന്ദ്യ വൈദിക ശ്രേഷ്ഠരും, വേദശാസ്ത്ര പണ്ഡിതരും നേതൃത്വം നല്‍കുന്നതോടൊപ്പം ഓഗസ്റ്റ്‌ 11 നു ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൊല്ലം ഭദ്രാസന പ്രാർത്ഥനായോഗം വാര്‍ഷിക കുടുംബ ധ്യാനത്തിന് പ്രശസ്ത പ്രഭാഷകനും , കിഡ്നി ഫെഡറെഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ  റവ. ഫാ. ഡേവിസ്  ചിറമേല്‍ നേതൃത്വം നൽകുന്നതാണ്.

” മാതൃ സ്പര്‍ശം” -തേവലക്കര ബെഥാന്യ ഭവന്‍ അന്തേവാസികളോടൊപ്പം ഒരു ദിനം , “തെലോലോ ദെ ലേ ആമ്മോ ” – പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥതയില്‍ അഭിവന്ദ്യ ഡോ. യുഹാന്നോന്‍  മാര്‍ മിലിത്തിയോസ്  തിരുമേനിയുടെ സാനിധ്യത്തില്‍ കുട്ടികളെ സമര്‍പ്പണം , കാന്‍ഡില്‍ പ്രോസഷന്‍ , ” Look Within ” – പുത്തൂര്‍ ഗ്രൂപ്പ്‌ യുവജന പ്രസ്ഥാനവുമായി ചേര്‍ന്ന് ശ്രി. പ്രിന്‍സ് വര്‍ഗീസ്‌ കോട്ടയം നയിക്കുന്ന  മെഡിട്ടേഷന്‍ ക്ലാസ്സ്‌, ” പറുദീസയിലെ പ്രകാശം “-  റവ. ഫാ. ബേണി വര്‍ഗീസ്‌ നയിക്കുന്ന Family Refreshing Session , സാമൂഹിക- ജീവകാരുണ്യ മേഘലകളില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കുന്ന പ്രസ്ഥാനങ്ങള്‍ക്ക് മാധവശേരി യുവജന പ്രസ്ഥാനം ഏര്‍പ്പെടുത്തുന്ന പ്രഥമ” തെയോസ് പുരസ്കാരം” , തേവലക്കര ബെധാന്യ ഭവന്   നല്‍കുന്നു , അവയവ ധാന ബോധവല്‍കരണ പരിപാടി” ക്രിസ്തീയ ജീവ മിത്ര ” ശ്രി. പി. സി ജോര്‍ജ് M.L.A ഉത്ഘാടനം ചെയ്യുന്നു.   വി. അഞ്ചിന്മേല്‍ കുര്‍ബാന , മെറിറ്റ്‌ അവാര്‍ഡ് ദാനം , ഉപവാസ പ്രാര്‍ത്ഥന , എന്നിവ പെരുന്നാളിന്റെ വിവിധ ദിവസങ്ങളില്‍ ക്രമികരിച്ചിരിക്കുന്നു.