OVS-Kerala News

മുളന്തുരുത്തി പള്ളിയിൽ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ

മുളന്തുരുത്തി: ഭാരതത്തിന്റെ അപ്പോസ്തോലനും മഹാപുരോഹിതനും, പുണ്യവാനും, മലങ്കര ഓർത്തോഡോക്സ് സഭയുടെ കാവൽപിതാവുമായ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ 2016 ഡിസംബർ മാസം 18  മുതൽ 21  വരെ മാർത്തോമൻ പള്ളിയുടെ ആഭിമുഖ്യത്തിൽ സെൻറ്.തോമസ് ഓർത്തോഡോക്സ് കാതോലിക്കേറ്റ് സെന്ററിൽ വച്ച് ഭക്ത്യാദരവോടെ കൊണ്ടാടുവാൻ ദൈവത്തിൽ ശരണപ്പെട്ടിരിക്കുന്നു.

പെരുന്നാൾ ശുശ്രൂഷകൾക്ക് കൊല്ലം ഭദ്രാസനാധിപൻ അഭി.സഖറിയ മാർ അന്തോണിയോസ് , കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭി.ഡോ.മാത്യൂസ് മാർ സേവേറിയോസ്, ഇടവക മെത്രാപോലിത്ത അഭി.ഡോ.യാക്കോബ് മാർ ഐറേനിയോസ്,അങ്കമാലി ഭദ്രാസനാധിപൻ അഭി.യൂഹാനോൻ മാർ പോളിക്കാർപ്പോസ്, വന്ദ്യ റമ്പാന്മാർ, കോർ എപ്പിസ്കോപ്പാമാർ, വൈദീക ശ്രേഷ്ഠർ തുടങ്ങിയവർ നേതൃത്വം വഹിക്കും.

പതിനെട്ടാം തിയതി ഞായറാഴ്ച(വിശുദ്ധൻ അസ്ത്രമേറ്റ ദിവസം) രാവിലെ 7 .00 നു പ്രഭാത നമസ്കാരം, 8.00  നു  അഭി.ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, തുടർന്ന്  9 .30  നു പെരുന്നാൾ കൊടിയേറ്റ്, ആശിർവാദം, കൈമുത്ത്, നേർച്ച വിളമ്പ് ഉണ്ടായിരിക്കും. വൈകിട്ട് 3 .00  നു പ്രദിക്ഷണം, 6.00 PM  നു സന്ധ്യാനമസ്കാരം തുടർന്ന് ആശിർവാദം ഉണ്ടായിരിക്കും. പത്തൊൻപതാം തിയതി തിങ്കളാഴ്ച  രാവിലെ 7 .00 നു പ്രഭാത നമസ്കാരം , 8 .00  നു  അഭി.യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, ആശിർവാദം, കൈമുത്ത്, നേർച്ച വിളമ്പ് ഉണ്ടായിരിക്കും. വൈകിട്ട് 2.30  നു പ്രദിക്ഷണം, 6.00  നു സന്ധ്യാനമസ്കാരം തുടർന്ന് ആശിർവാദം ഉണ്ടായിരിക്കും. ഇരുപതാം തിയതി ചൊവാഴ്ച രാവിലെ 7 .00 നു പ്രഭാത നമസ്കാരം, 8.00  നു അഭി.സഖറിയ മാർ അന്തോണിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, ആശിർവാദം, കൈമുത്ത്, നേർച്ച വിളമ്പ് ഉണ്ടായിരിക്കും. വൈകിട്ട് 1 .30  നു പ്രദിക്ഷണം, 6.00  നു സന്ധ്യാനമസ്കാരം തുടർന്ന് ആശിർവാദം ഉണ്ടായിരിക്കും.സമാപന ദിവസമായ ഇരുപത്തി ഒന്നാം തിയതി ബുധനാഴ്ച(വിശുദ്ധൻ ചരമം പ്രാപിച്ച ദിവസം) രാവിലെ 7.00 നു പ്രഭാത നമസ്കാരം,  8.00  നു രാവിലെ ഇടവക മെത്രാപോലിത്ത അഭി.ഡോ.യാക്കോബ് മാർ ഐറേനിയോസ്  തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, 10.00  മണിക്ക് പ്രദിക്ഷണം, തുടർന്ന് ശ്ലൈഹീക വാഴ്വ് 11 .00  മണിക്ക് Marthomman Married Daughter’s Fellowship (MMDF) & Family Conference, കുടുംബ ബന്ധങ്ങളിൽ വനിതകളുടെ പങ്കിനെക്കുറിച്ചു  ശ്രിമതി ജിജി ജോൺസൻ സംസാരിക്കുന്നു.തുടർന്ന് ദശാംശ സ്വീകരണം, 12 :45  നു നേർച്ച സദ്യയോടെ പെരുന്നാൾ ചടങ്ങുകൾ പര്യവസാനിക്കും.

malankara , indian orthox church news
സ്വപ്ന പദ്ധതിയായ ഓർത്തോഡോക്സ് സെന്ററിന്റെ  നിർമാണത്തിനായി എല്ലാവരുടെയും പ്രാർത്ഥനയും, സഹകരണവും, സഹായവും അഭ്യർത്ഥിക്കുന്നു.
Orthodox  Center , SBT,Mulanthuruthy A /C No. 67027238460 ,
Federal  Bank , Mulanthuruthy , A /C No .11410100111689 എന്നീ വിലാസത്തിൽ സംഭാവനകൾ നൽകാവുന്നതാണ്.
 
ഡിസംബർ 25 വി.എൽദോ പെരുന്നാൾ ശുശ്രൂഷകൾ മാർത്തോമൻ പള്ളിയിലാണ്. 24 നു വൈകിട്ട് 6  മണിക്ക് സന്ധ്യാനമസ്കാരവും, 25  നു വെളുപ്പിന് 2 രാത്രി മണിക്ക്  നമസ്കാരവും  , വി.എൽദോ പെരുന്നാൾ ശുശ്രൂഷയും, വി.കുർബാനയും ഉണ്ടായിരിക്കുന്നതാണ്.