OVS-Kerala News

സമ്പൂർണ്ണ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി

പുത്തൻകുരിശ് – ഓർത്തഡോക്സ് സഭ കണ്ട നാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെയും മൂവാറ്റുപുഴ അഹല്യ കണ്ണാശുപത്രി സംയുക്താഭിമുഖ്യത്തിൽ സമ്പൂർണ്ണ നേത്രപരിശോധന ക്യാമ്പ് നടത്തി. പുത്തൻകുരിശ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ബോയ്സ് ഹോം ചാപ്പലിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനംവികാരി ഫാ.വർഗീസ് ചാക്കോ നിർവഹിച്ചു .ഡിക്കൻ ജിത്തു മാത്യു അധ്യക്ഷത വഹിച്ചു. രാവിലെ 10 മണി മുതൽ ഒരു മണി വരെ നടന്ന ക്യാമ്പിൽ പ്രഗൽഭരായ ഡോക്ടറുടെ സേവനവും, സൗജന്യ മരുന്ന് വിതരണവും നടന്നു. ശരീരത്തിലെ പ്രധാനപ്പെട്ടതായ കണ്ണിന്റെ സംരക്ഷണത്തെക്കുറിച്ച് ഡോ. നീതു എബ്രഹാം ബോധവൽക്കരണ ക്ലാസ്സ് നയിച്ചു . സഭാ മാനേജിംഗ് കമ്മിറ്റി അംഗവും യുവജനപ്രസ്ഥാനം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ അജു അബ്രഹാം മാത്യു , യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ്, യുവജനപ്രസ്ഥാനം കോലഞ്ചേരി മേഖല സെക്രട്ടറി പേൾ കണ്ണേത്ത്, പാമ്പാക്കുട മേഖല സെക്രട്ടറി നിഖിൽ.കെ.ജോയി, പുത്തൻകുരിശ് യുണിറ്റ് സെക്രട്ടറി  ജോർജ് ബാജി, പള്ളി ട്രസ്റ്റി പൗലോസ്‌ കണ്ണേത്ത് തുടങ്ങിയവർ പ്രസംഗിച്ചു .