OVS-Kerala News

പാമ്പാക്കുട ചെറിയപള്ളി വിദ്യാർത്ഥി പ്രസ്ഥാനം ജലത്തിൻറെ മൂല്യങ്ങളെ ഉയർത്തികാട്ടി ജലദിന റാലി നടത്തി

പാമ്പാക്കുട:- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഇന്ന് ജലദിനമായി ആഹ്വാനം ചെയ്തതിന്റെ ഭാഗമായി  മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് സ്റ്റുഡൻസ് ക്രിസ്ത്യൻ  മൂവ്മെൻറ്  പാമ്പാക്കുട ചെറിയ പള്ളി  യൂണിറ്റിന്റെ നേതൃത്യത്തിൽ  ജലത്തിന്റെ മൂല്യങ്ങളെ ഉയർത്തി കാട്ടി ജലദിന റാലി നടത്തി .പാമ്പാക്കുട ചെറിയ പള്ളിയിൽ നിന്ന് ആരംഭിച്ച റാലി വികാരി ഫാ.അബ്രഹാം പാലപ്പിള്ളിൽ ഫ്ലാഗ് ഓഫ് ചെയ്തു . “ജലസോത്രസുകൾ സംരക്ഷിക്കു നാടിനെ രക്ഷിക്കു”, “നാളെയുടെ നിലനിൽപ്പിനായി ജലത്തിന്റെ മൂല്യങ്ങൾ തിരിച്ചറിയു ” തുടങ്ങിയ സന്ദേശം അടങ്ങിയ പ്ലക്കാർഡുകൾ പിടിച്ച് കൊണ്ട് നിരവധി പ്രവർത്തകർ അണിനിരന്നു. M.G .O.C.S. M പാമ്പാക്കുട ചെറിയ പള്ളി യുണിറ്റ് സെക്രട്ടറി ബേസിൽ ബാബു ,വൈസ് പ്രസിഡന്റ് ജെസ്റ്റിൻ ബിജു ,ജോയിന്റ് സെക്രട്ടറി ജെസ്ന ജേക്കബ് , യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് , സൺഡേ സക്കൂൾ ഹെഡ്മാസ്റ്റർ എൽദോ .പി.ജോൺ തുടങ്ങിയവർ നേതൃത്വം നൽകി . ജല ദിന പ്രതിജ്ഞയോടെ റാലി എം.ടി.എം സൺഡേ സക്കുളിൽ സമാപിച്ചു .