OVS - Latest NewsOVS-Kerala News

സുപ്രീം കോടതി വിധി അട്ടിമറിക്കാൻ ബില്ലുമായി സർക്കാർ

മൃതദേഹമടക്ക്‌ ബിൽ… ആടുകളെ തമ്മിൽ അടിപ്പിച്ച്‌ ചോരകുടിക്കുവാൻ നോക്കി നിൽക്കുന്ന ചെന്നായ്ക്കളുടെ പ്രവർത്തന ഫലമോ?

ഈ ബില്ല് മലങ്കര സഭയുടെ വിശ്വാസത്തിന്മേലുള്ള കടന്നു കയറ്റം. മലങ്കര സഭയുടെ വിശ്വാസം അനുസരിച്ച്‌ മരണമടഞ്ഞ ഒരു വ്യക്തിയുടെ മരണാനന്തര ശുശ്രൂഷകൾ ഒരു വൈദീകനാൽ നിർവ്വഹിക്കപ്പെടേണ്ടതാണു. അതു മരണമടഞ്ഞ ബന്ധുക്കളുടെ തോന്നിയവാസം അനുസരിച്ച്‌ നിർവ്വഹിക്കപ്പെടേണ്ട ഒന്നല്ല. മലങ്കര സഭയുടെ അംഗമാണെങ്കിൽ മലങ്കര സഭയുടെ ഇടവക രജിസ്റ്ററിൽ പേരുണ്ടാവണം. മലങ്കര സഭയിൽ ഒരു വ്യക്തിയുടെ വിശ്വാസം തുടരുന്നുണ്ടെങ്കിൽ മാത്രമാണു ആ വ്യക്തിയുടെ മൃതദേഹം മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളിൽ മാന്യമായി സംസ്കരിക്കപ്പെടേണ്ടതായുള്ളു എന്ന് 2017 ജൂലൈ 3 വിധിയിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണു. ഈ വസ്തുതകളെല്ലാം തിരസ്കരിച്ചുകൊണ്ടാണു ഇപ്പോൾ ഇങ്ങനെയൊരു ബിൽ സർക്കാർ കൊണ്ടുവരുന്നത്.

മലങ്കര സഭ ഇന്നുവരെ ഒരു മൃതദേഹവും തടഞ്ഞിട്ടില്ല. വിഘടിത പാത്രിയർക്കീസ്‌ വിഭാഗത്തിൻ്റെ വൈദീകർ സമാന്തര സംവിധാനം സൃഷ്ടിക്കുന്നത്‌ കോടതികൾ തന്നെയാണു തടഞ്ഞിട്ടുള്ളത്‌. കേവലം നോട്ടു ബാങ്കും വോട്ടു ബാങ്കും ലക്ഷ്യമാക്കി ആടുകളെ തമ്മിൽ അടിപ്പിച്ച്‌ ചോരകുടിക്കുവാൻ നോക്കി നിൽക്കുന്ന ചെന്നായുടെ ഭാവമുള്ള ചില രാഷ്ട്രീയക്കാരുടെ കുത്സിതപ്രവർത്തനത്തിൻ്റെ ഫലമായാണു ഇപ്പോൾ ഇങ്ങനെയൊരു അവിഹിത ബില്ലിനെ ജനിപ്പിച്ചിരിക്കുന്നത്‌. ഇത്‌ ബഹുമാനപ്പെട്ട കോടതികൾ ശാശ്വതമായ സമാധാനം മലങ്കര സഭയിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ച്‌ പ്രഖ്യാപിച്ച വിധി ന്യായങ്ങൾ അട്ടിമറിച്ച്‌ മലങ്കര സഭയിൽ എന്നും വിഭാഗീയതയുടെ വിഷം കുത്തി വച്ച്‌ സഹോദരങ്ങളെ തമ്മിൽ അടിപ്പിച്ച്‌ അതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യുവാൻ നോക്കി നിൽക്കുന്ന ചെന്നായ്ക്കളുടെ പ്രവർത്തനഫലമാണു ഈ ബിൽ. മലങ്ക സഭാ മക്കൾ ഇത്‌ തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കണം.

ആറടി മണ്ണിൻ്റെ പിന്നിലെ കൗശലവും സാധ്യതകളും

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി