OVS-Kerala News

അഖില മലങ്കര ബാലസമാജം: ദക്ഷിണ മേഖല നേതൃത്വ പരിശീലന ക്യാമ്പ് നടന്നു

കോട്ടയം : മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ദക്ഷിണ മേഖല നേതൃത്വ പരിശീലന ക്യാമ്പ് കൊട്ടാരക്കര ഭദ്രാസനത്തിൻറെ  ആതിഥേയത്വത്തിൽ  കൊട്ടാരക്കര കോട്ടപ്പുറം സെൻറ് ഇഗ്നേഷ്യസ് പളളിയിലൽ  വച്ച് നടന്നു. അഖില മലങ്കര ബാലസമാജം വൈസ് പ്രസിഡന്റ്  റവ.ഫാ.ബിജു പി.തോമസിൻറെ  അദ്ധ്യക്ഷതയിൽ  ബാലസമാജം പ്രസിഡന്റ് അഭി.ഡോ.ജോഷ്വാ മാർ  നിക്കോദീമോസ് മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെരി.റവ.ഏ.ജെ.ശമുവേൽ  റമ്പാൻ, റവ.ഫാ.ജി.കോശി, റവ.ഫാ.ജോൺസൻ  ദാനിയേൽ , റവ.ഫാ.സി.ഡി.തോമസുകുട്ടി, ബാലസമാജം കേന്ദ്ര ജനറൽ  സെക്രട്ടറി റവ.ഫാ.ജിത്തു തോമസ്, ജോയിന്റ്  സെക്രട്ടറിമാരായ ശ്രീ.ലിപിൻ  പുന്നൻ , ശ്രീമതി ലിസ്സി അലക്സ് തുടങ്ങിയവർ  പ്രസംഗിച്ചു. റവ.ഫാ.റിഞ്ചു പി.കോശി, ഡോ.സുമൻ  അലക്സാണ്ടർ  തുടങ്ങിയവർ  ക്ലാസ്സ് നയിച്ചു. ദക്ഷിണ മേഖലയില്പ്പെടുന്ന തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര-പുനലൂർ , അടൂർ -കടമ്പനാട്, തുമ്പമൺ , നിലക്കൽ , ചെങ്ങന്നൂർ , മാവേലിക്കര, നിരണം എന്നീ ഭദ്രാസനങ്ങളിൽ  നിന്നുളള വൈസ് പ്രസിഡന്റുമാര്, ജനറൽ  സെക്രട്ടറിമാർ , ജോയിന്റ് സെക്രട്ടറിമാർ , ഡിസ്ട്രിക്ട് ഓര്ഗനൈസര്മാർ  എന്നിവർ  പങ്കെടുത്തു. ഭദ്രാസന സെക്രട്ടറിമാർ  പ്രവർത്തന  റിപ്പോര്ട്ട്     അവതരിപ്പിച്ചു.