OVS - Latest NewsOVS-Kerala News

നൂറ് മേനി വിജയം നേടി കുന്നംകുളത്തെ സഭാ സ്കൂളുകള്‍

തൃശൂര്‍ : സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം.എസ്.എസ്.എല്‍.സി പരീക്ഷക്ക് നൂറു ശതമാനം വിജയം നേടി ഓർത്തഡോക്സ്‌ സഭയുടെ  കുന്നംകുളം ഭദ്രാസനത്തിലെ സ്കൂളുകൾ. കുന്നംകുളം എം ജെ ഡി ,ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം, അടുപ്പുട്ടി കോണ്‍വെന്‍റ്   എന്നിവയാണ് സ്കൂളുകള്‍.

437156 പേര്‍ ഉന്നവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. വി.എച്.സി വിഭാഗത്തില്‍ 98.83 ശതമാനം പേരും വിജയിച്ചു. 1174 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 405 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം കുറവാണ് ഇത്തവണ. കഴിഞ്ഞവര്‍ഷം 96.59% പേരാണ് ജയിച്ചത് .വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്.

പുനര്‍ മൂല്യ നിര്‍ണയത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. സേ പരീക്ഷ ഈ മാസം 22 മുതല്‍ 26 വരെ നടക്കും.