OVS - Latest NewsOVS-Kerala News

91-ന്‍റെ നിറവില്‍ മാത്യൂസ്‌ പുളിമൂട്ടില്‍ കൊറെപ്പിസ്കോപ്പാ

മുളന്തുരുത്തി : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തിലെ സീനിയര്‍ വൈദീകന്‍, പൌരോഹിത്യ ശുശ്രൂഷയില്‍ അറുപത് വര്‍ഷം പൂര്‍ത്തീകരിച്ച വെരി.റവ.മാത്യൂസ്‌ പുളിമൂട്ടില്‍ കൊറെപ്പിസ്കോപ്പാ മേയ് 2ന് 91 -മത് ജന്മ ദിനം ആഘോഷിക്കന്‍ ഒരുങ്ങുകയാണ്.കാഞ്ഞിരമറ്റം സെന്‍റ് ഇഗ്നേഷ്യസ് പള്ളിയുടെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും സഭാമക്കളെ ഓര്‍ത്തഡോക്സ് വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാനും തങ്ങളുടെ അവകാശങ്ങള്‍ നേടി എടുക്കാനും അക്ഷീണം പരിശ്രമിച്ച വൈദീകനാണ് ഇദേഹം. പ്രായമോ ,ആരോഗ്യമോ കണക്കിലെടുക്കാതെ സഭാ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതനാകുന്നത് നമുക്കേവര്‍ക്കും മാതൃകയും ആവേശവും നല്‍കുന്ന വസ്തുതയാണ്.

സഭാ മാനേജിംഗ് അംഗം,ഭദ്രാസന കൌണ്‍സില്‍ അംഗം,മാര്‍ അന്തോണിയോസ് കാരുണ്യനിലയം വൈസ് പ്രസിഡന്‍റ് ,ഏറണാകുളം റീജിയണല്‍ ബൈബിള്‍ സൊസൈറ്റിയുടെ പ്രസിഡന്‍റ് ,പരുമല പദയാത്ര വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.മലബാര്‍,കോട്ടയം,കൊച്ചി,നിരണം ഭദ്രാസനങ്ങളിലെ പള്ളികള്‍ കൂടാതെ ക്നാനായ സഭയിലെ തിരുവന്‍ വണ്ടൂര്‍ പള്ളി എന്നിവടങ്ങളില്‍ വൈദീക ശുശ്രൂഷ നിര്‍വഹിച്ചിരിന്നു.

ഭാര്യ കുഞ്ഞമ്മ പിറവം മങ്കിടിയില്‍ കുടുംബാംഗമാണ്.തങ്കച്ചന്‍,ബേബി,പ്രിന്‍സ്,സോജന്‍ എന്നിവര്‍ മക്കളാണ്.

കാഞ്ഞിരമറ്റം പള്ളി : സെക്ഷൻ 92 അനുവദിച്ചു കിട്ടി