കാഞ്ഞിരമറ്റം പള്ളി : സെക്ഷൻ 92 അനുവദിച്ചു കിട്ടി

കൊച്ചി ഭദ്രാസനത്തിൽപ്പെട്ട കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിക്കു വേണ്ടി ഇടവകാംഗളായ വിശ്വാസികൾ എറണാകുളം ജില്ലാ കോടതിയിൽ നൽകിയ സെക്ഷൻ 92 അനുവദിച്ചു ഉത്തരവായി. 2012-ൽ നൽകിയ അപേക്ഷയിൽ മേലാണ് ഉത്തരവുണ്ടായിരിക്കുന്നതു. ഈ കാലയളവിനിടയിൽ ഓർത്തഡോക്‌സ് വിശ്വാസികളെ ദേവാലയത്തിൽ നിന്നു ഉന്മൂലനം ചെയ്യാൻ സാത്താന്യ ശക്തികളുടെ വ്യാപക ശ്രമങ്ങളുണ്ടായിരിന്നു .ഇരു പക്ഷത്തിന്റെയും മെത്രാപ്പോലീത്തമാർക്ക് ദേവാലയത്തിൽ പ്രവേശിക്കുന്നതിനും ശുശ്രൂഷ നടത്തുന്നതിനുൾപ്പടെ ബഹു. കോടതിയുടെ വിലക്ക് നിലനിൽക്കവേ ബാവ കക്ഷി വിഭാഗം തുടർച്ചയായ ലംഘനം നടത്തിയതിനു കോടതി അലക്ഷ്യ നടപടികൾ നേരിടുന്നു. ഓർത്തഡോക്‌സ് സഭയ്ക്കുവേണ്ടി അഡ്വ.പോൾ കുര്യാക്കോസ് ഹാജരായി. സ്തുതി ചൊവ്വാക്കപ്പെട്ട സത്യ വിശ്വാസത്തിനു വേണ്ടി ധീരമായി നിലകൊള്ളുന്ന കാഞ്ഞിരമറ്റം ഇടവക വിശ്വാസികളും നേത്രത്വം നൽകുന്ന വികാരി.ഫാ.മാത്യൂസ് പുളിമൂട്ടിൽ കോർ എപ്പിസ്‌കോപ്പയും മറ്റു വൈദീകരെയും ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ അഭിനന്ദിക്കുന്നു.

error: Thank you for visiting : www.ovsonline.in