OVS - Latest NewsOVS-Kerala News

സ്ഥലവും വീടും പള്ളിക്ക് വഴിപാടായി നല്‍കിയ സെബാസ്റ്റ്യന് ആദരം

അങ്കമാലി : അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിക്ക് കത്തോലിക്കാ സഭാംഗമായ പാതി പുരയിടത്തിൽ ശ്രീ അപ്പച്ചൻ (സെബാസ്റ്റ്യൻ ജോർജ് ) 40 ലക്ഷം രൂപ വിലമതിക്കുന്ന 5 സെന്റ് സ്ഥലവും വീടും വഴിപാടായി നൽകി. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്മരണ നിലനിർത്താൻ വേണ്ടിയാണ് ഇത് ഓർത്തഡോക്സ് പള്ളിക്ക് നൽകിയത്.

എല്ലാ ദിവസവും റോഡിലേക്ക് ഇറങ്ങുബോള്‍ കാണുന്നത് പള്ളിയും അതിലെ പ്രതീകമായ പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പുമാണ്.സ്ഥല പരിമിതി മൂലം പ്രദക്ഷിണം പള്ളിക്ക് ചുറ്റുമായി നടത്തുന്നതും അദേഹം കാണാറുണ്ട്.സ്ഥിരമായി പള്ളിയില്‍ വന്ന് പ്രാര്‍ത്ഥിക്കുമായിരിന്നു – വികാരി ഫാ.ബോബി വര്‍ഗീസ്‌ ഓ.വി.എസ് ഓണ്‍ലൈനോട് പറഞ്ഞു.

പാലാ രാമപുരം സ്വദേശിയായ ഇദ്ദേഹം 40 വർഷങ്ങൾക്ക് മുമ്പ് അങ്കമാലിയിൽ ജോലി സംബന്ധമായി താമസം ആരംഭിച്ചതാണ്. സ്വദേശത്തേക്ക് തിരിച്ചു പോകുന്നതിന്റെ ഭാഗമായി വിധവയുടെ ചില്ലിക്കാശുപോലെ തന്റെ സമ്പാദ്യം ദേവാലയത്തിൽ വഴിപാടായി നൽകിയിരിക്കുന്നത്.അങ്കമാലി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വി.കുർബ്ബാന മദ്ധ്യേ മൊമെന്റൊ നൽകി ശ്രീ.അപ്പച്ചനെ ആദരിച്ചു.