OVS-Kerala News

തീര്‍ത്ഥാടന യാത്ര മെയ്‌ 2ന്

പിറവം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി മുപ്പത്തിനാലു വര്‍ഷം സ്തുത്യര്‍ഹമായി ഭരിച്ച പൗലോസ്‌ മാര്‍ ഇവാനിയോസ് പിന്നീട് മലങ്കര സഭയുടെ ഒന്നാം കാതോലിക്കായായിരുന്ന മുറിറ്റത്തില്‍ ബാവാ എന്നറിയപ്പെടുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ്‌ പ്രഥമന്‍ ബാവായുടെ 104-മത് ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ചു പരിശുദ്ധ ബാവയുടെ മാത്ര ഇടവകയായ കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്നും കബര്‍ സ്ഥിതി ചെയ്യുന്ന പാമ്പാക്കുട ചെറിയ പള്ളിയിലേക്ക് കാല്‍നട തീര്‍ഥാടന യാത്ര മെയ് 2 ന് ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടും .

 നീറാംമുകള്‍,കിഴുമുറി,ഊരമന ഇടവകളില്‍ നിന്നുള്ള സംഘം പ്രധാന തീര്‍ത്ഥാടനയ്ക്കൊപ്പം ചേരും. പിറവം മേഖല തീർത്ഥയാത്രക്ക് കാക്കൂർ കുരിശിൽ സ്വീകരണം നൽകും.വികാരി ഫാ .ജേക്കബ്‌ കുര്യന്‍ ,സഹ വികാരി ഫാ.ലൂക്കോസ് തങ്കച്ചന്‍ എന്നിവര്‍ തീര്‍ഥാടന യാത്രയ്ക്ക് നേതൃത്വം നല്‍കും.

മുളക്കുളം കർമേൽക്കുന്ന്,ഓണക്കൂർ വലിയ പള്ളി, പിറവം മേഖലകളിലെ വിവിധ പള്ളികളിൽ നിന്നുള്ള വിശ്വാസികളാണ് പിറവം മേഖലയില്‍ ഉണ്ടാവുക.പെരുന്നാള്‍ ശിശ്രൂഷകള്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മീകത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ സഹ മുഖ്യകാര്‍മ്മീകത്വത്തിലും നടത്തപ്പെടും.മെയ്‌ 1,2,3 തീയതികളിലാണ് പെരുന്നാള്‍.