OVS-Kerala News

പെരുമ്പടവം പള്ളി പെരുന്നാള്‍ നാളെ

ജെറില്‍ പെരുമ്പടവം

പിറവം : പെരുമ്പടവം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 5,6 തീയതികളില്‍ നടക്കും.പെരുമ്പടവം ദേശത്തിന്റെ ആത്മചൈതന്യമായ ഈ ദേവാലയം പെരുമ്പടവത്ത് സ്ഥാപിതമായിട്ട് 98 വർഷം പിന്നിടുകയാണ്. മതസൗഹാർദത്തിന്റെ വിളനിലമാണ് ഈ ദേവാലയം. പെരുമ്പടവം ദേശത്തിന്റെ കാവൽ പിതാവായ പുണ്യാളച്ചന്റെ വലിയ പെരുന്നാളിനോടനുബന്ധി ച്ചുള്ള ഊട്ടു നേർച്ചയിൽ ഇതര ജാതിയിലുള്ള അനേകരും ആദിയോടന്തം പങ്കെടുത്ത് വരുന്നു എന്നത് നാനാജാതി മതസ്ഥരായ സഹോദരങ്ങളുടെ ആത്മബന്ധം പ്രകടമാക്കുന്ന വസ്തുതയാണ്.

ക്രൈസ്തവ പാരമ്പര്യം നിറഞ്ഞു നിൽക്കുന്ന പെരുമ്പടവം സെന്റ് ജോർജ്ജ് പള്ളിയിൽ ആണ്ടുതോറും ആഘോഷപൂർവ്വം നടത്തി വരുന്ന ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഈ വർഷവും മെയ് 5,6, തിയതികളിൽ കൊണ്ടാടുകയാണ്.

പെരുന്നാൾ ചടങ്ങുകൾക്ക് തൃശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലീത്തിയോസ് തിരുമനസ്സുകൊണ്ട് മുഖ്യകാർമ്മികത്വം വഹിക്കുന്നതാണ്.

ആചാരാനുഷ്ടാനങ്ങളിൽ ഭാരതീയവും ആരാധനാക്രമത്തിൽ പൗരസ്ത്യവുമായ തനത് മുദ്രകൾ നിറഞ്ഞു നിൽക്കുന്ന ഈ ദേവാലയം മതമൈത്രിയുടെ സംഗമ സമതല ഭൂമിയാണ്. അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കും, അശാന്തിയിൽ നിന്ന് ശാന്തിയിലേക്കും, നിരാശയിൽ നിന്ന് പ്രത്യാശയിലേക്കും നയിക്കുന്ന വിശുദ്ധന്റെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ച് ആയിരങ്ങൾ അണയുന്ന ഈ വിശുദ്ധ ദിനത്തിൽ ഈ പുണ്യ ദേവാലയത്തിലേക്ക് വിശ്വാസികളേവരേയും കർത്യനാമത്തിൽ സ്വാഗതം ചെയ്യുന്നു.

മെയ് 5 വെള്ളിയാഴ്ച്ച വൈകിട്ട്  5.30 pmന് മണിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേമ്പൂട്ട് തുറക്കൽ6 :30 pmന് അഭിവന്ദ്യ തിരുമേനിയെയും വൈദീകരേയും പള്ളിമേടയിൽ നിന്ന് പള്ളിയിലേക്ക് ആനയിക്കുന്നു ,തുടർന്ന് സന്ധ്യാപ്രർത്ഥന, പ്രസംഗം.8.00 pm ന് ആഘോഷമായ പ്രധക്ഷിണം (ഇടയോടി ചാപ്പലിലേക്ക് )10:00pmന് ശ്ലൈഹീക വാഴ്വ്. (പള്ളിയിൽ )

മെയ് 6 ശനിയാഴ്ച്ച രാവിലെ6:45 amന് വി.കുർബ്ബാന,7:30 amന് . പ്രഭാത പ്രാർത്ഥന,8.30 amന്. വി. മുന്നിന്മേൽ കുർബ്ബാന(അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലീത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ 10:45 amന്. പ്രസംഗം11:30 amന്. സ്ലീബാ എഴുന്നള്ളിപ്പ് 12:30 pmന്. ആഘോഷമായ പ്രധക്ഷിണം (കളരിക്കക്കാഴം ചാപ്പലിലേക്ക് )2:00 pmന് :- ആശീർവ്വാധം, നേർച്ചവിളമ്പ്.