OVS - Latest NewsOVS-Kerala News

ഫാ. ഡോ. സി.റ്റി. ഈപ്പന്‍റെ ചരമവാർഷികം ആചരിച്ചു

അടൂർ :- പ്രശസ്ത വേദശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനും എക്യൂമെനിക്കൽ  വക്താവും എഴുത്തുകാരനുമായ ഫാ. ഡോ. സി.റ്റി. ഈപ്പൻറെ  ചരമവാർഷികാചരണം പരിശുദ്ധ ബസേലിയോസ് മാർത്തോമ  പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. താൻ നേടിയ ഉന്നതവിദ്യാദ്യാസം എങ്ങനെ സഭയ്ക്കു പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം ചിന്തിക്കുകയും അതനുസരിച്ച് പ്രവര്ത്തിക്കുകയും ചെയ്ത  അസാധാരണ ദീര്‍ഘവീക്ഷണമുളളയാളായിരുന്നു അദ്ദേഹമെന്നും പരിശുദ്ധ ബാവാ പറഞ്ഞു. സഖറിയാസ് മാർ  അന്തോണിയോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. കെ.എം. ജോര്‍ജ്, ഫാ. ജോര്‍ജ് വര്‍ഗീസ്, ഫാ. കെ.സി സാമുവേൽ , ഫാ.ഷിജു ബേബി, ഫാ. ഡോ. റെജി മാത്യൂ, ഫാ.ഡോ. കെ.എൽ . മാത്യൂ വൈദ്യന്‍, ഫാ. തോമസ് വർഗീസ് ചാവടിയിൽ , ഡി.കെ.ജോൺ, എ.കെ.തോമസ് എന്നിവര്‍ പ്രസംഗിച്ചു.

12931081_10207647639180299_4929023284662177758_n

ചിത്രങ്ങൾ :-ജോയിസ് തോട്ടക്കാട്