OVS - Latest NewsOVS-Kerala News

എറണാകുളം സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ നവതിയുടെ നിറവിൽ

കൊച്ചി: എറണാകുളം സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ നവതിയുടെ നിറവിൽ. നവതി ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും. ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയന്‍ ഉദ്ഘാടനം നിർവഹിക്കും.
മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ജിജി തോംസണ്‍, ന്യൂവാല്‍സ് വൈസ് ചാന്‍സലർ ഡോ. റോസ് വർഗീസ് എന്നിവർ മുഖ്യാതിഥികളായിരിക്കും. നവതിയാഘോഷത്തിന് ഒക്ടോബറിൽ സമാപനമാകും. നവതി വർഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ഭവന ദാനം, വിദ്യാഭ്യാസ സഹായം എന്നീ പദ്ധതികൾ ഊർജിതപ്പെടുത്തും. നവതി സ്മാരക പദ്ധതി നടപ്പാക്കി വരികയാണ്.