OVS-Kerala News

വിദ്യാഭ്യാസ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പ് 23ന് തുടങ്ങും

രിശുദ്ധ സഭയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എം.ജി.ഓ.സി.എസ്.എം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പ് ഏപ്രില്‍ 23 ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് കോട്ടയം സ്റ്റുഡന്‍റ്സ്   സെന്‍ററില്‍ തുടങ്ങും.

പാഠ്യതര വിഷയങ്ങള്‍,വൃക്തിത്വ രൂപീകരണം,ജീവിതഗതി – തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവ സംബന്ധിച്ചു പ്രത്യേക ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുകയാണ്.വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍,കരിയര്‍ വിദഗ്ദരും വിവിധ സെഷനുകള്‍ നയിക്കും.അഭിവന്ദ്യരായ മെത്രാപ്പോലീത്തമാര്‍,വൈദീകര്‍ നേതൃത്വം നല്‍കുന്ന ഒരാഴ്ച നീളുന്ന ക്യാബ് ഏപ്രില്‍ 29ന് ഉച്ചയ്ക്ക് 1 മണിക്ക് സമാപിക്കും.

വിശദമായ വിവരങ്ങള്‍ക്ക് :
ഫോണ്‍ – 0481 2567388
ഇ-മെയില്‍ വിലാസം – mgocsmoffice@yahoo.com