OVS - Latest NewsOVS-Kerala News

വിതച്ചതേ കൊയ്യൂ എന്നത് ദൈവ നിശ്ചയമാണ്.

40 വർഷക്കാലം മലങ്കര ഓർത്തഡോക്സ് സഭ അനുഭവിച്ച കൊടിയ പീഢനങ്ങൾ ഇനിയെങ്കിലും പൊതു സമൂഹം അറിയണം.. എത്രയെത്ര അക്രമണങ്ങൾ, കൊലപാതകങ്ങൾ, പള്ളികൾ പിടിച്ചെടുക്കൽ, ഓർത്തഡോക്സ് സഭാ വിശ്വാസികളുടെ മൃതദേഹങ്ങൾ അടക്കുവാൻ സമ്മതിക്കാതെ അവരുടെ ദുഃഖാർത്തരായ കുടുംബാംഗങ്ങൾ ആഴ്ചകളോളം കണ്ണീരോടെ കാത്തിരുന്ന ദുരവസ്ഥയുടെ ഭീകരമായ കാലം.. അന്നൊന്നും ഇന്നത്തെ പോലെ മോർച്ചറിയൊ മൊബൈൽ മോർച്ചറിയൊ ഇല്ലാതിരുന്ന കാലം.. ആഴ്ചകളോളം കല്ലുപ്പ് വിതറിയും, ഐസ് കട്ടകൾ തുണിയിൽ പൊതിഞ്ഞ് മൃതദേഹത്തിൽ അടുക്കിയും മഴയിലും വെയിലിലും മഞ്ഞിലും ഉറക്കൊഴിഞ്ഞ് നിലവിളിയോടെ അനന്തമായി കാത്തിരുന്ന ദുർദിനങ്ങൾ! ഹൃദയമില്ലാത്ത മനുഷ്യത്വമില്ലാത്ത യാക്കോബായ വിഭാഗ ദുഷ്ട വ്യക്തിത്വങ്ങളും അവരുടെ നേതൃത്വങ്ങളും അത് കണ്ട് നിർവൃതി നേടി ആനന്ദം കൊണ്ടിരുന്ന കാലം..

ആ കാലമൊന്നും പൊതു സമൂഹമറിയുവാൻ ദൃശ്യ മാധ്യമങ്ങൾ ഇന്നത്തെ പോലെ ശക്തവുമായിരുന്നില്ല.. ആയതിനാൽ പൊതു സമൂഹം കൂടുതലായി അതൊന്നും അറിഞ്ഞതുമില്ല.. നൂറ് കണക്കിന് മൃതദേഹങ്ങൾ മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങളിൽ സംസ്കരിക്കാൻ അനുവദിക്കാതെ ആഴ്ചകളോളം കാത്തിരുത്തിച്ച് മനുഷ്യാവകാശ ലംഘനം നടത്തി കലാപവും അരക്ഷിതാവസ്ഥയുമുണ്ടാക്കിയവരാണ് ഇന്ന് വെറും രണ്ടോ മൂന്നോ സ്ഥലത്ത് ആവശ്യമില്ലാത്ത വാശി കാട്ടി ശവസംസ്കാരം മുടക്കി മുതലക്കണ്ണീരൊഴുക്കി ജനശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നതെന്നത് അതിശയകരവും വിരോധാഭാസകരവുമാണ്. ഓർത്തഡോക്സ് സഭ ആരുടേയും ശവസംസ്കാര ശുശ്രൂഷ തടഞ്ഞിട്ടില്ല. നിയമാനുസൃത വികാരി ശുശ്രൂഷക്ക് കാർമ്മികനാകണമെന്ന് മാത്രം..

ഓരോ തവണ കേസിൽ പരാജയപ്പെടുമ്പോഴും വിഘടിത വിഭാഗം (യാക്കോബായ വിഭാഗം) അണിയുന്ന ഒരു മൂടുപടമായിരുന്നു സമാധാന ചർച്ച. കോടതി അതിനും തടയിട്ടതുകൂടി ഒരു കാലത്തു തുടർന്ന് വന്നിരുന്ന ശവശരീരം വെച്ചുള്ള വിലപേശൽ അവർ വീണ്ടും തുടങ്ങി വെച്ചിരിക്കുന്നു. മുൻപു പല അവസരങ്ങളിലും ഈ നാടകം അവർ പ്രയോഗിച്ചിരുന്നു. ഏതൊക്കെ പള്ളികളിൽ ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായി ഒരു വിധി വന്നിരുന്നോ, അന്നൊക്കെ ഒരു മരണം ഉണ്ടാകുകയും, ആ ശവ ശരീരം വഴിയിൽ വെച്ച് ഇതുപോലെ പല നാടകങ്ങളും നടത്തുകയും, പോലീസിനെയും രാഷ്ട്രീയക്കാരെയും സ്വാധീനിച്ചു അതിക്രമമായി പള്ളിയിലും സെമിത്തേരിയിലും കയറുന്ന ഒരു പതിവ് ഉണ്ടായിരുന്നു. ഇപ്പോൾ സുപ്രീം കോടതി അതും നിരോധിച്ചിരിക്കുന്നു. യഥാർത്ഥ ഇടവകക്കാർക്കു മാത്രമേ പള്ളിയിലും സെമിത്തേരിയിലും അവകാശം ഉളളൂ എന്ന് ആവർത്തിച്ചു വിധിച്ചിരിക്കുന്നു. എന്നിട്ടും ചാനലുകളിലും സമൂഹ മാധ്യങ്ങളിലും കൂടി നടത്തുന്ന കള്ള പ്രചാരണങ്ങളുടെ പൊള്ളത്തരം പൊതുസമൂഹം അറിയേണ്ടതുണ്ട്. അതിനായി ചില മുൻ അനുഭവങ്ങൾ കുറിക്കുന്നു.

വടവുകോട് സെൻറ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ ഇടവകാംഗമായ വെണ്ട്രപ്പള്ളിൽ അച്ഛൻ്റെ ശവ സംസ്കാരം നടന്നത് കോടതി ഉത്തരവിൻ്റെ ബലത്തിൽ വൻ പോലീസ് സന്നാഹത്തോടെ. യാക്കോബായ വിഭാഗക്കാർ അവിടെ ഓർത്തഡോക്സ്‌ വിശ്വാസികൾക്ക് എല്ലാ കർമങ്ങളും നിഷേധിച്ചിരുന്നു.

പിറവം പള്ളി, കോതമംഗലം പള്ളി തുടങ്ങി നൂറു കണക്കിന് പള്ളികളിൽ ഓർത്തഡോക്സ്‌ സഭ വിശ്വാസികളുടെ വിവാഹം, മാമോദീസ, മരണാനന്തര ചടങ്ങുകൾ ഒന്നും നടത്താൻ ഇപ്പോൾ ചാനലുകളിൽ ഇരുന്നു കള്ള കണ്ണീർ ഒഴുക്കുന്ന യാക്കോബായ വിഭാഗത്തിലെ ആളുകളും, വൈദികരും, മെത്രോപ്പോലീത്താമാരും സമ്മതിക്കത്തില്ലായിരുന്നു. അവിടങ്ങളിൽ നിന്നൊക്കെ ഇറങ്ങിപോകേണ്ടിവന്നവർ വർഷങ്ങളോളം നിയമ വഴികൾ മാത്രം സ്വീകരിച്ചതുകൊണ്ടാണ് ഇപ്പോൾ തുടർച്ചയായി മലങ്കര ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായി എല്ലാ കോടതി വിധികളും വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാല്പതിലധികം വർഷങ്ങളിൽ ഓർത്തഡോക്സ്‌ സഭാംഗങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ തുറന്നു കാട്ടാൻ ഇവിടെ ഒരു മാധ്യമങ്ങളും ഈ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്നില്ല.

കോലഞ്ചേരി പള്ളിയിലെ കക്ഷി വഴക്ക് സമയത്തു  ശ്രെഷ്ട തോമസ് പ്രഥമൻ ബാവ ഒരു പാവപ്പെട്ട വിശ്വാസിയുടെ ശവസംസ്ക്കാരം തടയുന്ന കാഴ്ചയാണ് ഇത്.

മാധ്യമങ്ങൾക്കു മുന്നിൽ കണ്ണുനീർ പൊഴിച്ച വിഘടിത യാക്കോബായ വിഭാഗത്തിലെ തെയോഫിലോസ് തിരുമേനിയോട്….കോലഞ്ചേരി പള്ളിയിലെ കക്ഷി വഴക്ക് സമയത്തു അങ്ങയുടെ നേതാവ് ശ്രെഷ്ട തോമസ് പ്രഥമൻ ബാവ ഒരു പാവപ്പെട്ട വിശ്വാസിയുടെ ശവസംസ്ക്കാരം തടയുന്ന കാഴ്ചയാണ് ഇത്. ശേഷം ആക്ഷൻ ഹീറോ ശൈലിയിൽ അനുയായികൾക്ക് ഫ്ലയിങ് കിസ്സ് കൊടുത്തു മടങ്ങുന്നു.ഇദ്ദേഹം സത്യത്തിൽ ദൈവ പുരുഷനോ അതോ സാത്താനോ??? ഈ സമയത്തു എവിടെ പോയിരുന്നു തിരുമേനി അങ്ങയുടെ കണ്ണുനീർ?എന്തുകൊണ്ട് അങ്ങ് അന്ന് കണ്ണുനീർ പൊഴിച്ചില്ല? ഇവിടെ അങ്ങയുടെ കണ്ണുനീരിലെ കള്ളത്തരം വ്യക്തമാണ്. കക്ഷി വഴക്കിന്റെ പേരിൽ 2 കൊടിയും 3കൊടിയും കൊടുത്തു മെത്രാനായും, പട്ടക്കാരനായും വിലസുന്നവർക്കു മാത്രമേ നഷ്ടങ്ങൾ ഉള്ളു സാധാരണ വിശ്വാസികൾക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല.അവർക്കു സുതാര്യതയുള്ള ഭരണം മലങ്കര സഭ ഉറപ്പു കൊടുക്കുന്നുമുണ്ട് ഈ സത്യം തിരിച്ചറിയുമ്പോൾ വിശ്വാസികൾ മാറി ചിന്തിക്കും. സുപ്രീം കോടതി വിധിക്കെതിരെ പരാതിയുണ്ടെങ്കിൽ അത് പറയേണ്ടിടത്തു പറയണം മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞാൽ വിധി മാറില്ല.പിന്നെ സെമിത്തേരി…. മലങ്കരയിൽ ഒരേ ഒരു സഭയെ ഉള്ളു, ആ സഭക്ക് ഒരു ഭരണഘടനയും, നിയമപ്രകാരമുള്ള വികാരിയോട് സംസാരിച്ചാൽ ഒരു മൃതദേഹവും പെരുവഴിയിൽ അടക്കേണ്ടി വരില്ല. സെമിത്തേരി എന്നല്ല മലങ്കര സഭയിലെ ഒരു മെഴുകുതിരികാലു പോലും വീതം വയ്ക്കാൻ പരമോന്നത നീതിപീഠം അനുവദിക്കുന്നില്ല മലങ്കര സഭ അതിനൊട്ടു ഒരുക്കവും അല്ല.1995 സുപ്രീം കോടതി വിധിയിൽ അന്ന് വരെ നിങ്ങൾ ഉന്നയിച്ചിരുന്ന കാര്യങ്ങൾ എടുത്തു പറയുന്നുണ്ട്. മലങ്കര സഭാ തർക്കം #വിശ്വാസകാര്യംഅല്ല എന്ന്.2002 മുതൽ നിങ്ങളത് വിശ്വാസകാര്യം ആക്കിമാറ്റി.സ്വാഭാവികമായും നിങ്ങളുടെ പുറകെ നടക്കേണ്ട ബാധ്യത മലങ്കര സഭക്ക് ഇല്ല.വിഘടിത യാക്കോബായ വിഭാഗത്തിന്റെ ചതിയിൽ പെട്ടു നിൽക്കുന്ന സാധാരണക്കാർ ചിന്തിക്കുക, പ്രവർത്തിക്കുക,

Posted by മാർത്തോമായുടെ ചുണക്കുട്ടികൾ on Monday, 8 July 2019

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മണർകാട് വിശുദ്ധ മാർത്ത മറിയം ദേവാലയത്തിലെ ഇടവക പട്ടക്കാരൻ ഇടവക വികാരി വന്ദ്യ മൂലയിൽ അച്ചന്റെ ശവസംസ്കാരം മീനടം സെൻറ് .ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടതേണ്ടി വന്നതു മറ്റൊരു സംഭവം.

മറ്റൊരു സംഭവം: തോമസ് പോള്‍ റമ്പാച്ചന്‍റെ മാതാവിൻ്റെ സംസ്‌കാരം 

#McvNews (Muvattupuzha Cable Vision)

കോടതി ഉത്തരവില്‍ തോമസ് പോള്‍ റമ്പാച്ചന്‍റെ മാതാവിന്റെ സംസ്‌കാരം #McvNews

Posted by Thomas Paul Rambachan on Thursday, 29 March 2018

 

അങ്കമാലി ഭദ്രാസനത്തിലെ പുളിന്താനം സെൻറ് ജോൺസ് ഇടവകയിലെ ഓർത്തഡോക്സുകാരുടെ മൃതദേഹം സംസ്കരിച്ചത് എങ്ങനെ ?

1978-ൽ പോത്താനിക്കാട് സെൻറ് മേരീസ് ഓർത്തഡോക്സ് മഹായിടവക വികാരി ഐസക് ചെനയപ്പിള്ളിൽ കോർഎപ്പിസ്കോയുടെ പിതാവ് മരിച്ചു. അച്ചൻ ഓർത്തഡോക്സുകാരൻ ആണ് എന്ന കാരണത്താൽ തൻ്റെ പിതാവിൻ്റെ ശവസംസ്കാരം സ്വന്തം ഇടവക പള്ളിയായ പുളിന്താനം സെന്റ് ജോൺസ് ബസ്ഫാഗെ പള്ളിയിൽ ബഹു. അച്ചനെ കയറ്റി ശുശ്രൂഷ നടത്തി പിതാവിനെ അടക്കം ചെയ്യൻ സമ്മദിക്കാതെ മൃതശരീരം ഫ്രീസർ / മോർച്ചറി ഇല്ലാത്ത കാലത്ത് 3 ദിവസം വീട്ടിൽ സൂക്ഷിച്ച് 25 കിലോമീറ്റർ അകലെ പാമ്പാക്കുട ചെറിയ പള്ളിയിൽ (ഒന്നാം കാതോലിക്ക പരി. മുറിമറ്റത്തിൽ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പള്ളി) പാലപ്പിള്ളിൽ വന്ദ്യ. പൗലോസ് അച്ചൻ്റെ കാരുണ്ണ്യത്താൽ ബഹു. ഹൈകോടതി അനുവദിച്ച പോലീസ് പ്രൊട്ടക്ഷനിൽ മൃതശരീരം മറവ്ചെയ്തു.

തുടർന്ന് പുളിന്താനം പള്ളിയുടെ പുരയിടത്തിനുള്ളിൽ പള്ളിയുടെ കിഴക്ക് വശത്ത് അന്നത്തെ പഞ്ചായത്ത് മെമ്പർ മഠത്തികുടിയിൽ ശ്രീ ജോസഫ് ചേട്ടന്റ 3 സെൻറ് സ്ഥലം ഉണ്ടായിരുന്നത് 8 പേരുടെ പേരിൽ (ഓർത്തഡോക്സ് / ഇവാഞ്ചലിക്കൽ/ മുസ്ലീം) വാങ്ങിച്ചു പക്ഷേ പള്ളിയുടെ പുരയിടത്തിൽ ചവിട്ടാതെ ഈ സ്ഥലത്ത് പ്രവേശിക്കാൻ പറ്റില്ലായിരുന്നു (വഴിയില്ലയിരുന്നു )

1981- ൽ ഈ ഇടവകയിൽ പെട്ട കാക്കനാട്ടുപറമ്പിൽ ശ്രീ. ഇട്ടൻ കുഞ്ഞ് എന്ന ആൾ മരിച്ചു ഈ 3 സെൻറിൽ അടക്കാൻ എല്ലാവരും സമ്മദിച്ചു. അടക്കാൻ മൃതശരീരം പള്ളിയുടെ വഴിയിലൂടെ കൊണ്ടുവരാൻ പാത്രിയർക്കീസ് ഭരണക്കാർ സമ്മതിക്കാത്തതിനാൽ വഴിമാറി ഒരു കിലോമീറ്റർ ബോഡി ചുമന്ന് തൊണ്ട് വഴി കയറ്റി പള്ളിയുടെ പുരയിടത്തിന് സമീപം ബോഡി എത്തിച്ചു. പള്ളി ഭരണകാർ പുരയിടത്തിൽ കാലുകുത്താൻ സമ്മതിച്ചില്ല. തുടർന്ന് നേരിയ സംഘർഷമുണ്ടായി ബോഡി ഈ 8 പേരുടെ പേരിലുള്ള സ്ഥലത്ത് മറവ് ചെയ്തു. പിന്നീട് പള്ളി സെമിത്തേരിയിൽ കയറി അടക്കാൻ ഹൈകോടതി അനുവദിച്ചിട്ടുണ്ട്.

കുമരകം ആറ്റാമംഗലം പള്ളിൽ നടന്നത് എന്ത് ?
കുമരകം ആറ്റാമംഗലം പള്ളിൽ ഒരു ശവമടക്ക് തടയുന്നതു പൊതുസമുഹം ഒന്ന് കണ്ട് വിലയിരുത്തുക. ഇടവക നിയമം അനുസരിക്കാത്ത കൊണ്ട് ആരുടെ ആയാലും ശവമടക്കം നടത്തൻപറ്റില്ല എന്നാണ് അന്ന് യാക്കോബായ വികാരി പറഞ്ഞത് ഇന്ന് ഓർത്തഡോകസ് വികാരി ഇതേ കാരണം പറഞ്ഞപ്പോൾ കണ്ടില്ലെ കോലഹലം ഇടവക പള്ളിയുടെ കല്ലറ ഇടക പള്ളിൽ ഇടവക നിയമം അനുസരിക്കുന്നവർക്ക് ഉള്ളതാണു അത് ലംഘിക്കുന്നവർക്ക് ഉള്ളതല്ല ഇത് യാക്കോബായ വികാരി പറയുന്നതു കാണുക.

ഓർത്തഡോക്‌സ് കാര് ശവം അടക്കാൻ സമ്മദിക്കുന്നില്ല എന്ന് പറയുന്ന യാക്കോവക്കാർ ആറ്റമഗലം പള്ളിൽ ഒര് ശവമടക്ക് നിരോധിതിയ്യത് പൊതുസമുഹം ഒന്ന് കണ്ട് വിലയിരുത്ത് ഇടവക നിയമം അനുസരിക്കാത്ത കൊണ്ട് ആരുടെ ആയാലും ശവമടക്കം നടത്തൻപറ്റില്ല എന്നാണ് അന്ന് യാക്കോവ വികാരി പറഞ്ഞത് ഇന്ന് ഓർത്തഡോകസ് വികാരി ഇതേ കാരണം പറഞ്ഞപ്പോൾ കണ്ടില്ലെ കോലഹലം ഇടവക പള്ളിയുടെ കല്ലറ ഇടക പള്ളിൽ ഇടവക നിയമം അനുസരിക്കുന്നവർക്ക് ഉള്ളത അത് ലങ്കിക്കുന്നവർക്ക് ഉള്ളതല്ല ഇത് യാക്കോവായ വികാരി പറഞ്ഞ കാര്യം ആണ്

Posted by Team Deepashika / ടീം ദീപശിഖ on Thursday, 11 July 2019

ഓർത്തഡോക്സ്‌ വൈദികൻ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ അതിനെ അവഹേളിക്കുന്നത് യാക്കോബായക്കാർ: കാണുക

ഇത്രയും വലിയ തെറ്റൊന്നും ഓർത്തോഡോക്സ്കാർ ചെയ്തിട്ടില്ല. പരിശുദ്ധ കുർബാനയെ അവഹേളിക്കുന്നത് . തലമുറ നശിച്ചു പോകാതിരിപ്പാൻ പോയി മുട്ടിപ്പായി പ്രാർത്ഥിക്കുക.

Posted by Malankara Orthodox Suriyani Sabha Vishvasikal on Thursday, 11 July 2019

സഭാകേസ് എന്ത്? എന്തിന്? ഒരു വിശദീകരണം