OVS - Latest NewsOVS-Exclusive NewsOVS-Kerala News

മലങ്കര സഭയുടെ കോട്ടയം ഭദ്രാസനത്തിലെ പള്ളികളിൽ വൈദികരെ മാറ്റാനൊ നിയമിക്കാനൊ യാക്കോബായ മെത്രാപ്പോലീത്തക്ക് അവകാശമില്ല : കോട്ടയം മുൻസിഫ് കോടതി

കോട്ടയം:- കുമരകം ആറ്റമംഗലം, കല്ലുങ്കത്ര സെന്റ് ജോർജ്, തിരുവാർപ്പ് മർത്തശ്മൂനി തുടങ്ങിയ മലങ്കര സഭയുടെ പള്ളികളിൽ വൈദികരെ നീക്കാനൊ നിയമിക്കാനൊ വിഘടിത വിഭാഗം സഭയുടെ മെത്രാപ്പോലീത്തായായ തോമസ് മാർ തീമോത്തിയോസിന് അധികാരവകാശങ്ങൾ ഇല്ല എന്ന് ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷം കോടതി ഉത്തരവിട്ടു.
1995 ലെ ബഹു സുപ്രിം കോടതി ഉത്തരവ് പാലിക്കപ്പെടെണ്ടതും ബാധകമായതുമായ പള്ളികളിൽ ഇത്തരത്തിലുള്ള നിയമനങ്ങൾ നടത്താൻ മാർ തീമോത്തിയോസിന് അധികാരമില്ല എന്നും അതിനായി അദേഹം ഇറക്കിയ കൽപന സാധുവല്ല എന്നും കണ്ടെത്തി അദേഹത്തിന്റെ കൽപന പാലിക്കേണ്ട ഉത്തരവാദിത്വം വൈദികർക്കില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.
ആഭ്യന്തര കലഹം മൂലം വിയർപ്പ് മുട്ടിയ വിഘടിത സഭയുടെ കോട്ടയം മെത്രാപ്പോലീത്തായ്ക്ക് കിട്ടിയ തിരിച്ചടിയായി വേണം ഈ ഉത്തരവിനെ കാണാൻ. എറെ നാളുകളായി കോട്ടയത്തെ വൈദീകരും ജനങ്ങളും മെത്രാപ്പോലീത്തയുമായും അഭിപ്രായ വ്യത്യാസത്തിലായിട്ട്.  ഈ അഭിപ്രായ വ്യത്യാസങ്ങൾ കോടതി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുകയാണുണ്ടായത്.
മലങ്കര സഭയെ വിഭജിച്ച് ഭരിക്കാം എന്ന് സ്വപ്നം കണ്ടവർക്ക് ഏറ്റ തിരിച്ചടികളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി കോടതി ഉത്തരവുകൾ വഴി കണ്ടു കൊണ്ടിരിക്കുന്നത്. സത്യത്തെ കുഴിച്ചുമൂടാനുള്ളതല്ല ഉയർത്തപ്പെടുവാനുള്ളതാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.
ഈ വിധി വിഘടിത സഭയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് തർക്കുള്ള കാര്യങ്ങളല്ല. ആയതിനാൽ സത്യം എന്ത് എന്ന് മനസ്സിലാക്കി കൂടുതൽ പേർ മാറി ചിന്തിക്കാൻ തയ്യാറാവണം.
കുമരകം, കല്ലുങ്കത്ര പള്ളികൾക്ക് വേണ്ടി അഡ്വ. എം.സി സ്ക്കറിയാ ഹാജരായി.