OVS-Kerala News

പുതിയകാവ് കത്തീഡ്രൽ പെരുന്നാൾ

രാജകീയ പാരമ്പര്യത്തിൻ്റെ ചരിത്രം ഉറങ്ങുന്ന മാവേലിക്കരയുടെ മണ്ണിൽ, പരിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ, ദേശത്തിനും, നാനാജാതിമതസ്ഥർക്കും അഭയസ്ഥാനമായി തലയുയർത്തി നിൽക്കുന്ന മാവേലിക്കര പുതിയകാവ് സെൻ്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക വർഷം തോറും നടത്തിവരാറുള്ള മാർ അഹത്തുള്ള ബാവായുടെ ശ്രാദ്ധപ്പെരുന്നാളും, ദേവാലയ സ്ഥാപനത്തിൻ്റെ 1080-ാം വാർഷികവും, യഥോചിതം ഭംഗിയായും, ഭക്തി പൂർവ്വവും നടത്തുന്നു. 2023 ജനുവരി 8 ഞായറാഴ്ച്ച മുതൽ 17 ചൊവ്വാഴ്ച വരെ നടക്കുന്ന പെരുന്നാൾ ചടങ്ങുകൾക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപോലീത്തയുമായ പരി. കാതോലിക്കാ ബാവായും, സഭയിലെ അഭിവന്ദ്യ തിരുമേനിമാരും നേതൃത്വം നൽകും.