OVS - Latest NewsOVS-Kerala News

ലോകത്ത് ഏറ്റവും കൂടുതല്‍ ബൈബിള്‍ അച്ചടിക്കുന്നത് എവിടെയെന്നറിയാമോ ?

നാന്‍ജിംഗ് (കിഴക്കന്‍ ചൈന) : ഞെട്ടരുത് ! ലോകത്ത് ഏറ്റവും കൂടുതല്‍ ബൈബിള്‍ പ്രസിദ്ധീകരിക്കുന്നത് എവിടെയാണെന്നോ ? ദൈവത്തെ നിഷേധിച്ച കമ്യൂണിസ്റ്റ് ചൈനയില്‍.

കിഴക്കന്‍ ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിംഗിലെ അമിറ്റി ബൈബിള്‍ പ്രിന്റിംഗ് കമ്പനിയില്‍ 1987 നും 2016 മദ്ധ്യേ 90 ഭാഷകളായി 150 മില്യണ്‍ ബൈബിള്‍ കോപ്പികളാണ്‌ പ്രിന്‍റ് ചെയ്തു 70 രാജ്യങ്ങളിലായി വിറ്റഴിച്ചത്. 80 വിദേശ ഭാഷകളിലും മാന്‍ഡരിന്‍ അടക്കമുള്ള ചൈനീസ് ഭാഷകളിലുമാണ് അമിറ്റി വേദപുസ്തകങ്ങള്‍ നിര്‍മിക്കുന്നത്. എഴുപത് രാജ്യങ്ങളിലേക്ക് ബൈബിള്‍ കയറ്റി അയക്കുന്നു. മാന്‍ഡരിന്‍, കാന്റണീസ് എന്നിവ കൂടാതെ ചൈനയിലെ ന്യൂനപക്ഷ ഭാഷകളായ കൊറിയന്‍, മിയാവോ, വ, ദായി, യി, ലിസു, ലഗു, ജിംഗ് പോ എന്നീ ഭാഷകളിലും അവര്‍ വേദപുസ്തകം പുറത്തിറക്കുന്നുണ്ട്. ഇംഗ്ലീഷ്, ജര്‍മന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നിവ കൂടാതെ പല ആഫ്രിക്കന്‍ ഭാഷകളിലും അച്ചടിക്കുന്നു.

എണ്‍പതുകളുടെ തുടക്കത്തില്‍ ചൈന അതിന്റെ വാതിലുകള്‍ ലോകത്തിന്റെ മുന്നിലേക്ക് തുറന്നിട്ടതോടെയാണ് ചൈനീസ് ബൈബിളിന്റെ തുടക്കം. ഉദാരവല്‍ക്കരണം വന്നു. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നു. അപ്പോള്‍ അവര്‍ ആത്മീയതയിലേക്ക് തിരിഞ്ഞു. സഭ വളര്‍ന്നു. ചൈനയിലുണ്ടായിരുന്ന വേദപുസ്തകങ്ങള്‍ സാംസ്‌കാരിക വിപ്ലവകാലത്ത് നശിച്ചുപോയിരുന്നു. ബൈബിളിന് വന്‍തോതില്‍ ആവശ്യക്കാരുണ്ടായി. ഇറക്കുമതി ചെലവേറിയതായി. അമിറ്റി ഫൗണ്ടേഷന് ചൈന സര്‍ക്കാരിന്റെ അനുമതി കിട്ടി. ഫൗണ്ടേഷന്‍ യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റീസുമായി ചര്‍ച്ച നടത്തി. ബിഷപ്പ് ടിംഗ് സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു. അങ്ങനെ അമിറ്റി പ്രിംന്റിംഗ് നിലവില്‍ വന്നു. അവരുടെ അത്യാധുനിക, കൂറ്റന്‍ പ്രസുകളില്‍ നിന്ന് മികച്ച അച്ചടി നിലവാരമുള്ള വേദപുസ്തകങ്ങള്‍ ഒഴുകി. ചൈനയിലേയും വിദേശ രാജ്യങ്ങളിലേയും ക്രൈസ്തവ കുടുംബങ്ങളില്‍ നിറസാന്നിധ്യമായി.

ചൈനയില്‍ മൂന്നുകോടി ക്രൈസ്തവരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ അത് 10 കോടിയോളം വരുമെന്ന് അനൗദ്യോഗികമായി കണക്കാക്കുന്നു. അതായത് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗസംഖ്യയേക്കാള്‍ കൂടുതല്‍. 8.67 കോടിയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങള്‍.ഔദ്യോഗികമായി നിരീശ്വരവാദം പുലര്‍ത്തുന്ന ചൈനയില്‍ ക്രിസ്തു മതം വളരെവേഗം വളര്‍ച്ച നേടുകയാണെന്നും 2030 ആകുബോഴേക്കും ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള രാജ്യമായി ചൈന മാറുമെന്നാന്നു വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത നിരവധി രഹസ്യ വീട്ടുസഭകള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പരസ്യമായി പ്രവര്‍ത്തിക്കുന്ന സഭകളും സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. ആരാധനയുടെ വീഡീയോകള്‍ ഇടയ്ക്കിടെ പരിശോധിക്കും. ക്രൈസ്തവ സഭ വളരുന്നതിനെ ഒട്ടും അനുഭാവപൂര്‍വമല്ല ഗവണ്‍മെന്റ് വീക്ഷിക്കുന്നത്. ഇപ്പോള്‍ ബുദ്ധമതമാണ് ഏറ്റവും വലിയ മതം.

അനേകം കുരിശ് രൂപം കണ്ടിട്ടുണ്ടാവും ; അതിശയമാര്‍ന്ന സെല്‍റ്റിക് കുരിശ് കാണാന്‍ സാധിക്കുക ആകാശത്ത് നിന്ന് മാത്രം

ക്രിസ്തുവിന്‍റെ കല്ലറ തുറന്ന സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെട്ട അത്ഭുതം ? വീഡിയോ കാണാം !

 

ക്രിസ്തുവിന്‍റെ കല്ലറയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

അഭ്യൂഹങ്ങള്‍ക്ക് വിരാമം: പാഷന്‍ ഓഫ് ക്രൈസ്റ്റിന്‍റെ രണ്ടാം ഭാഗം‘റിസറക്ഷന്‍’വരുന്നു