അനേകം കുരിശ് രൂപം കണ്ടിട്ടുണ്ടാവും ; അതിശയമാര്‍ന്ന സെല്‍റ്റിക് കുരിശ് കാണാന്‍ സാധിക്കുക ആകാശത്ത് നിന്ന് മാത്രം

സ്പെഷ്യല്‍ 

അയര്‍ലന്‍റ് : ഡെറി സിറ്റിയിലെ ഡോണെഗല്‍ ഫോറസ്റ്റിന്‍റെ മദ്ധ്യ ഭാഗത്തായി ഒരു കുരിശുണ്ട് .പക്ഷെ അതിലൂടെ നടന്നാല്‍ കാണാന്‍ കഴില്ല.മനസ്സില്‍ പതിയുന്ന ഹ്രദയഹാരിയായ ദ്രിശ വിസ്മയം കാണുക ആകാശത്ത് നിന്ന് മാത്രമാണ്.കുരിശിനെ സാധാരണയായി കണ്ടുവരുന്നത് തടിയിലും ലോഹങ്ങളിലും തീര്‍ത്തവയിലുമാണ് എന്നിരികെ മരങ്ങളുടെ ക്രമീകൃതമായ പ്രത്യേക വളര്‍ച്ചയിലൂടെയാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്.ഡെറി സിറ്റി വിമാനത്താവളത്തി ലേക്ക് ആകാശ മാര്‍ഗ്ഗം സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് സെല്‍റ്റിക് ശൈലിയില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട ഈ ക്രൂശിനെ വ്യക്തതയോടെ വീക്ഷിക്കുവാന്‍ കഴിയും.

ലിയാം എമറിയെന്ന ഫോറസ്റ്ററാണ് ഈ കുരിശിനെ നിര്‍മ്മിച്ചരിക്കുന്നത്.കടുംപച്ച നിറത്തില്‍ ഇലകളുള്ള മരങ്ങളുടെ ഇടയില്‍ ഇടത്തരം പച്ച ഇലകളുള്ള മരങ്ങള്‍ വെച്ചുപിടിപ്പിച്ചാണ് കുരിശിന്‍റെ രൂപം ലിയാം സൃഷ്ടിച്ചത്.230 അടി വീതിയുള്ള കുരിശിന് 328 അടി നീളമുണ്ട്.

ആരോ സോഷ്യല്‍ മീഡിയയില്‍ ചിത്രം അപ്‌ലോഡ്‌ ചെയ്തുമുതല്‍ അധികമാരാലും ശ്രദ്ധിക്കപ്പെ ടാതെ പോയ പ്രത്യേക കുരിശ് രൂപം വൈറലാവുകയായിരുന്നു.ഗരേദ് വില്‍കിന്‍സണ്‍ എന്ന യു.ടി.വി റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേക്ഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലോകം അറിഞ്ഞ ത്.ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടത്തില്‍ കുരിശിന്‍റെ സൃഷ്ടാവ് ലിയാം മരണപ്പെട്ടി രിന്നു. ലിയാമിന്‍റെ ഭാര്യ നോര്‍മ – യില്‍ നിന്നാണ് വിശദാംശങ്ങള്‍ ശേഖരിച്ചത്.ലിയാമിന്‍റെ വേര്‍പ്പാടിന് ശേഷം കുരിശിനെ പരിപാലിക്കാന്‍ സാധിച്ചില്ലെന്ന് പറയുമ്പോളും ലിയാം ഇഷ്ടപ്പെട്ടിരിന്നു ഇത് ചെയ്യാനെന്നും , ഉണ്ടായിരുന്നെങ്കില്‍ അഭിമാനം നിമിഷം ഇരട്ടി മധുരം പകര്‍ന്നേനെ – നോര്‍മ പറഞ്ഞു.

ലിയാം എമറി നിര്‍മ്മിച്ച സെല്‍റ്റിക് കുരിശ് ഒരു ഉദ്യാന അത്ഭുതമാണ് – ഹോര്‍ട്ടികള്‍ച്ചര്‍ എഞ്ചി നിയര്‍ ഗ്യാരത്ത് ഓസ്റ്റിന്‍ അഭിപ്രായപ്പെട്ടു. ഒരു ഉദ്യാനത്തെ പ്രൊഫെഷണല്‍    എഞ്ചിനിയ റുടെ മികവോടെയാണ് ലിയാം എമറി കുരിശ് ഒരുക്കിയെടുത്തിരിക്കുന്നത് . ഈ ഉദ്യാന അത്ഭുതം 60 മുതല്‍ 70 വര്‍ഷം വരെ ഭൂമിയില്‍ ദൃശ്യ വിസ്മയം തീര്‍ത്തു അനേകര്‍ക്ക് മുന്നില്‍ കൌതുകമായി നിലനില്‍ക്കും – ഗ്യാരത്ത് കൂട്ടിച്ചേര്‍ത്തു.

(ഐറിഷ് മിഷിനറിസ് വട്ടാകൃതിയില്‍ രൂപ കല്‍പ്പന ചെയ്ത സെല്‍റ്റിക് ക്രോസ്സ് പ്രചാരത്തിലുള്ളത് ബ്രിട്ടണിലും അയര്‍ലന്റിലുമാണ്)

അവിസ്മരണീയമായ  വീഡിയോ കാണാം 

 

error: Thank you for visiting : www.ovsonline.in