OVS-Kerala News

വി.മൂറോന്‍ അഭിഷേക കൂദാശക്കൊരുങ്ങി പ്രക്കാനം പള്ളി

പത്തനംതിട്ട : പ്രക്കാനം തോട്ടുപുറം സെന്‍റ്  മേരീസ് ഓർത്തഡോക്സ് പള്ളി ദേവാലയ കൂദാശയും
പെരുന്നാളും 13 മുതൽ 17 വരെ നടക്കും. 13നു രണ്ടു മണിക്ക് ബേസിൽ അരമനയിൽ നിന്നു ദീപശിഖാപ്രയാണം പുത്തൻപീടിക, ഓമല്ലൂർ വഴി പള്ളിയിലെത്തിച്ചേരും. 4.30നു പൊതുസമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.തുമ്പമണ്‍ ഭദ്രാസനാധിപന്‍  കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിക്കും.

ജീവകാരുണ്യ ഫണ്ടിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിക്കും. തുടർന്ന് ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടവും 14ന് ഏഴിന് ദേവാലയ കൂദാശയുടെ രണ്ടാം ഘട്ടവും നടക്കും. തുടർന്നു സ്നേഹവിരുന്നും 6.45നു പ്രസംഗവും ഉണ്ടായിരിക്കും. 15നു പത്തിനു പിതൃസ്മൃതി, ഏഴിനു റാസ, 16ന് ഏഴിനു റാസ, 17ന് എട്ടിനു കുർബാന, ആറിനു കലാസന്ധ്യ, എട്ടിനു നാടകം എന്നിവ നടക്കും. ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ച് രണ്ടു കുടുംബങ്ങൾക്കു വീടു നിർമിച്ചു നൽകുമെന്നു വികാരി ഫാ. ജോർജ് പ്രസാദ്, ട്രസ്റ്റി വി.ഐ. അലക്സാണ്ടർ എന്നിവർ അറിയിച്ചു.