OVS-Kerala News

പേരൂർക്കട തെക്കൻ പരുമല പള്ളി പെരുന്നാൾ ആരംഭിച്ചു

തിരുവനന്തപുരം:- തെക്കൻ പരുമല പള്ളി എന്നറിയപ്പെടുന്ന സെൻറ്: ഗ്രീഗോറിയോസ് ഓർത്തഡോൿസ് വലിയപള്ളിയിൽ(പേരൂർക്കട) ഇടവക കാവൽപിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 40-) മത് ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. ഇന്ന് രാത്രി 7 നു വചന പ്രഘോഷണം, 8.15 നു സമർപ്പണ ശുശ്രൂഷ, നാളെ രാവിലെ 5.15 നു പരുമല കബറിങ്കലേക്ക് തീർഥയാത്ര,മൂന്നിന് രാവിലെ ആറിന് പ്രഭാത നമസ്കാരം, 6.30 നു കുർബാന, രാത്രി ഏഴിന് വചന പ്രഘോഷണം,നാലിന് രാവിലെ പത്തിന് ഉപവാസ ധ്യാനം,10.30 നു ധ്യാനം,11.45 നു മധ്യസ്ഥ പ്രാർഥന,വൈകിട് ആറിന് സന്ധ്യ നമസ്കാരം, അഞ്ചിന് രാവിലെ 6.15 നു വി.കുർബാന, 7.15 നു പദയാത്ര, രാത്രി ഏഴിന് ഭക്തി നിർഭരമായ റാസ, ആറിന് രാവിലെ 7.15 നു വിശുദ്ധ മൂന്നിന്മേൽ കുർബാന അഭി.ഡോ.മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ,രാത്രി ഒൻപതിന് പ്രദിക്ഷണം, 10.30 നു കൊടിയിറക്കോട് കൂടി പെരുന്നാൾ കർമ്മങ്ങൾക്ക് പരിസമാപ്തി കുറിക്കുമെന്നു വികാരി ഫാ.മാത്യു ഫിലിപ്പ് കുറ്റിവിള, സഹവികാരി ഫാ.ഗീവര്ഗീസ് പള്ളിവാതുക്കൽ, ട്രസ്റ്റി ശ്രീ.ജേക്കബ് ഫിലിപ്പ് വട്ടശേരിൽ, സെക്രട്ടറി ശ്രീ.പി.ജി.ജോർജ് പുത്തൻവീട്ടിൽ,പെരുന്നാൾ കൺവീനർ ശ്രീ.ജോർജ് കുരുവിള പാട്ടമ്പലത്തു എന്നിവർ അറിയിച്ചു.