OVS - Latest NewsOVS-Kerala News

ആൻഡമാനിലെ കടമ്തല പള്ളി കുദാശ ചെയ്യപെട്ടു

ചെന്നൈ ഭദ്രാസനത്തിന്റെ അധിനതയിലുള്ള ആൻഡമാൻ നിക്കോബാർ പ്രവിശ്യയിലെ കടമ്തല സെൻറ ഡയനേഷ്യസ് ഓർത്തഡോൿസ് ചർച്ചിന്റെ കൂദാശ ഭക്തി നിർഭരമായി ചെന്നൈ ഭദ്രാസനാധിപൻ അഭി.ഡോ യൂഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രപോലിത്തയുടെ പ്രധാന കാർമികത്വത്തിൽ 2016 ഒക്ടോബർ 25 ന് നടത്തപ്പെട്ടു.

കഴിഞ്ഞ 3 വര്‍ഷക്കാലമായി മുടങ്ങി കിടന്ന ദേവാലയത്തിന്‍റെ പണികള്‍ പ്രതികൂല കാലാവസ്ഥയെ പൊലും അതിജീവിച്ചാണ് പൂര്‍തീകരിച്ചത്. 10ല്‍ താഴെ കുടുംബങ്ങള്‍ 70 കിലോമീറ്ററോള്ളം യാത്ര ചെയ്താണ് ഈ ദേവാലയത്തില്‍ എത്തി ചേരുന്നത്.

കൂദാശയെ തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ രാഷ്ട്രീയ കലാ സംസ്കാരിക നേതാക്കൾ പങ്കെടുത്തു,വികസനം അന്യം നിൽക്കുന്ന ഗ്രാമത്തിൽ ഓർത്തഡോക്സ സഭയുടെ ഈ ദേവാലയം വിശ്വാസികൾക്കും, പൊതു സമൂഹത്തിനും പ്രയോജനമാകട്ടെയെന്ന് അഭിവന്ദ്യ മെത്രാപോലിത്ത ആശംസാസന്ദേശത്തിലറിയിച്ചു. ഇതിനു വേണ്ടി പ്രാര്‍ത്ഥനകൊണ്ടും, സംബധികമായും സഹായിച്ചത് വിവിധ മേഘകലകള്ളില്‍ ഉള്ള മലങ്കരസഭ മക്കള്‍ ആണ് എന്നും നന്ദി പ്രസംഗത്തില്‍ വികാരി ബഹു: അനു മാത്യു അച്ചന്‍ പറഞ്ഞു.

img-20161029-wa0033-1 img-20161029-wa0040
img-20161029-wa0039 img-20161029-wa0041