OVS - Latest NewsOVS-Kerala News

കോതമംഗലം പള്ളി : ഓര്‍ത്തഡോക്സ് സഭയുടെ എസ്.എല്‍.പി സാങ്കേതികത്വം കൊണ്ട് അനുവദിച്ചില്ല

ഏറണാകുളം/ഡല്‍ഹി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രസനത്തില്‍പ്പെട്ട കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിയുടെ 01.06.1990-ല്‍ കേരള ഹൈ കോടതിയില്‍ നിന്നുണ്ടായ ഡിക്രി നടപ്പാക്കണമെന്നു ആവശ്യപ്പെട്ടു ഈ പള്ളിയിലെ ഓര്‍ത്തഡോക്സ് ‌ സഭാ അംഗങ്ങള്‍ നല്‍കിയ  പ്രത്യേക  അനുമതി ഹര്‍ജിയില്‍  ഇന്നലെ വാദം കേട്ട സുപ്രീംകോടതി  ഇന്ന്  ഡിസ്മിസ് ചെയ്തത്.

ബഹു കേരളാ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ 2008-ല്‍ ഈ പള്ളിയുടെ വിധി നടത്തിപ്പ് ഹര്‍ജി(Execution petition) നിലനില്‍ക്കുമെന്നു വിധി കല്പിക്കുകയും അതിനെതിരെ യാക്കോബായ വിഭാഗം ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്കുലകയും ആ അപ്പീലിലും വിധി നടത്തിപ്പ് നിലനില്‍ക്കുമെന്ന് വിധിക്കുകയും കൂടുതല്‍ പരാതികള്‍ വിധി നടത്തിപ്പ് നടത്തുന്ന സിംഗിള്‍ ബെഞ്ചില്‍ ഉന്നയിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇപ്രകാരം വിഘടിത വിഭാഗം 1990-ലെ കേരളാ ഹൈക്കോടതി വിധി 1995-ല്‍ സുപ്രീം കോടതി ഭേതഗതി വരുത്തുകയും കൂട്ടിച്ചേര്‍ത്തലുകള്‍ (Merging & modify) വരുത്തുകയും ചെയ്തതിനാല്‍ നിലനിലനില്‍ക്കില്ല എന്നുള്ള മറ്റൊരു വാദഗതി ഉന്നയിക്കുകയും (LAW OF MERGER). അവ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയും വിധി നടത്തിപ്പ് ഹര്‍ജി നിലനില്‍ക്കുകയും ചെയ്യുന്നതല്ല എന്ന് വിധിച്ചു. ഇതിനെതിരെ ഓര്‍ത്തഡോക്സ് സഭ ഫയല്‍ ചെയ്തിരിക്കുന്ന കേസാണ് (SLP (c) 32000/2011) ഇന്ന് തള്ളിയത്.

ഇന്നത്തെ ഈ വിധി പ്രകാരം യാക്കോബായ വിഭാഗം ഉന്നയിച്ച Law of Merger എന്ന സാങ്കേതികത്വം കൊണ്ടു വിധി നടത്തിപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്നുള്ള വാദം അംഗീകരിക്കപ്പെടുകയാണ് ഉണ്ടായത്.

ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകരായ അഡ്വ.എസ്.ഗണേഷ്, അഡ്വ. ഇ.എം.എസ് അനാം എന്നിവരും യാക്കോബായ വിഭാഗത്തിന് വേണ്ടി സീനിയർ അഭിഭാഷകരായ അഡ്വ. പരാശരൻ, അഡ്വ. രഘുനാഥ് എന്നിവരും ഹാജരായി.