OVS - Latest NewsOVS-Kerala News

അലക്സിയോസ് മാര്‍ യൗസേബിയോസ് മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത

കോട്ടയം/ആലപ്പുഴ  : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്തയായി അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് നിയമിതനായി.സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിദീയന്‍ കാതോലിക്ക ബാവ കല്പന മുഖാന്തിരം നിയമിച്ചതെന്ന് ഭദ്രാസന സെക്രട്ടറി ഫാ.എബി ഫിലിപ്പ് അറിയിച്ചു.റാന്നി – നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസിനായിരിന്നു മാവേലിക്കര ഭദ്രാസനത്തിന്‍റെ അധിക ചുമതല നല്‍കിയിരുന്നത്.
കൊല്ലം ഭദ്രാസനത്തിലെ  പുത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ്  പള്ളി ഇടവകാംഗമായ മാര്‍ യൗസേബിയോസ് സൗത്ത് വെസ്റ്റ്  അമേരിക്കന്‍ ഭദ്രാസനാധിപനായിരിന്നു.2008 സെപ്റ്റംബര്‍ 11ന് പാമ്പാക്കുടയില്‍ നടന്ന മലങ്കര അസോസിയേയേഷന്‍ ആണ് അദ്ദേഹത്തെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തത്.