Outside KeralaOVS - Latest NewsOVS-Exclusive NewsOVS-Kerala NewsVideos

ന്യൂനപക്ഷ അവകാശങ്ങൾ – ചില ആകുലതകൾ

കേരളത്തിലെ ന്യൂനപക്ഷ അവകാശ വിതരണങ്ങളിലെ അന്യായങ്ങളെയും, അട്ടിമറികളെയും, ബഹു. ഹൈകോടതിയുടെ ശക്തമായ ഇടപെടലിനെയും ഒക്കെ ഉൾക്കൊള്ളിച്ച കേരള ക്രൈസ്തവ സമൂഹത്തെ ആഴത്തിൽ ബാധിക്കുക്കയും, തുടർന്നും ഗൗരവകരമായ ജാഗ്രതയും പ്രതികരണവും ആവശ്യമായ സമകാലീന പ്രസ്കത വിഷയത്തെ ആസ്പദമാക്കി ‘ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ’ സംഘടിപ്പിച്ച “ന്യൂനപക്ഷ അവകാശങ്ങൾ – ചില ആകുലതുകൾ” എന്ന തത്സമയ ചർച്ച വിജ്ഞാനപ്രദവും, ന്യൂനപക്ഷ അവകാശ ബോധ്യങ്ങളെ പറ്റിയുള്ള ഉണർത്തുപാട്ടുമായി. ന്യൂനപക്ഷ സംവരണ ആനുകല്യങ്ങളിലെ ഭരണഘടനാ വിരുദ്ധവും, വിവേചനപൂർണവും, അധാർമികവുമായ പങ്ക് വെയ്ക്കൽ സമ്പ്രദായം ബഹുമാനപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് റദ് ചെയ്യുന്നതിലേക്കു നയിച്ച സാമൂഹിക യഥാർഥ്യങ്ങളും, ക്രൈസ്തവ സമൂഹത്തിനു പൊതുവായി ലഭിക്കേണ്ട അർഹമായ ന്യൂനപക്ഷ അവകാശങ്ങൾ ബഹു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബഹു. കേരള സർക്കാർ അനുഭാവപൂർണം പരിഗണിക്കേണ്ട ആവശ്യകതയും, സാഹചര്യങ്ങളും തുറന്ന് ചർച്ച ചെയ്യപ്പെട്ടു. മലങ്കര സഭയുടെ നോർത്ത് ഈസ്റ്റ്‌ അമേരിക്കൻ ഭദ്രാസന മെത്രാപോലിത്തയും W. C. C എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ അഭി. സക്കറിയാസ് മാർ നിക്കോളവാസ് മെത്രാപോലീത്ത, സിറോ മലബാർ സഭയുടെ മാനന്തവാടി രൂപതയിലെ ബഹു. ഫാ. നോബിൾ തോമസ് പാറക്കൽ, സുപ്രധാനമായ ഹൈകോടതി വിധിയുടെ മുഖ്യശില്പിയായ ശ്രീ. അമൽ സിറിയക് ജോസ് എന്നിവർ ജൂൺ 7 നു രാത്രി 7 മണി മുതൽ നടന്ന തത്സമയ ചർച്ചയിൽ പങ്കെടുത്തു.

കേരളത്തിലെ സാമൂഹിക അന്തീരീക്ഷത്തിൽ രണ്ടു മതവിഭാങ്ങൾക്കിടയിൽ ഒരു സ്പർദ്ധ എന്ന നിലയിലേക്ക് ന്യുനപക്ഷ സംവരണ അനുപാതത്തിലെ ക്രൈസ്തവരുടെ ആവലാതികളും, ആകുലതകളും വഴിമാറാൻ ഇടനൽക്കാതെ, രാജ്യത്തിൻ്റെ ഭരണഘടനാനുസൃതമായ നിലയിൽ “വിഭവശേഷിയുടെ വിതരണം തുല്യാവകാശ നീതിയുടെ അടിസ്ഥാനത്തിൽ” നടത്തേണ്ടതിൻ്റെ പ്രസ്കതയിലൂന്നി നടത്തിയ ചർച്ച പക്വവും ഗൗരവപൂർണവുമായിരുന്നു. നിലവാരത്തിലും ഉള്ളടക്കത്തിലും മികച്ച തലം സൂക്ഷിച്ച ചർച്ചയിൽ, ക്രൈസ്തവ സമൂഹം വർത്തമാനകാലത്തിൽ തങ്ങളുടെ അജ്ഞതയും, ഉദാസീന മനോഭാവം മൂലം അനുദിനം പിന്തള്ളപ്പെടുന്നതിന്റെയും, ഭാവിയിൽ ക്രൈസ്തവ സമൂഹം “മാതൃക മതേതര പ്രബുദ്ധ” നാട് എന്ന മായികലോകത്തിൻ്റെ കപടപരസ്യങ്ങളിൽ കുടുങ്ങി വഞ്ചിക്കപെടുന്നതിന്റെയും, പാർശ്വവല്കരിക്കപ്പെടുന്ന്തിൻ്റെയും അപകട സാധ്യതകളെ നേർത്ത വരകളാൽ കോറിയിടുന്നു. ക്രൈസ്തവരുടെ പൊതു ആവശ്യങ്ങൾ നേടുന്നതിനും, ഭാവി പ്രതിസന്ധികളെ അതിജീവിക്കുന്നതിനുമായി ന്യുനപക്ഷ അവകാശങ്ങളുടെ ഗുണഭോകതകളായ ക്രിസ്തീയ വിശ്വാസികളും, വിവിധ ക്രൈസ്തവ സഭാ സമൂഹങ്ങളും ഒന്നായി അണിനിരക്കാൻ ആവശ്യമായ ബോധവല്കരണവും, അവകാശബോധവും, ജാഗ്രതയും കേരള ക്രൈസ്തവ സമൂഹം പുലർത്തണം എന്ന ആഹ്വാനവും ചർച്ചയിൽ നിറഞ്ഞ നിന്നു.

ചർച്ചയുടെ ലിങ്ക് ചുവടെ ചേർക്കുന്നു ….Video Link

https://www.facebook.com/Orthodox.VishwasaSamrakshakan/videos/4218647714865871/

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു ഓര്‍ത്തഡോക്‌സ് സഭ