OVS - Latest NewsOVS-Kerala News

പരുമലയിൽ നാളെ തീർഥാടകസംഗമം

പരുമല :- പരിശുദ്ധ പരുമല തിരുമേനിയുടെ 114–ാം ഒ‍ാർമപ്പെരുന്നാളിനോടനുബന്ധിച്ചു നാളെ പരുമലയിൽ തീർഥാടകസംഗമം നടക്കും. വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള പദയാത്രാസംഘങ്ങൾ രാവിലെ മുതൽ എത്തിച്ചേരും. വടക്കൻ ഭദ്രാസനങ്ങളായ സുൽത്താൻ ബത്തേരി, മലബാർ, കുന്നംകുളം, തൃശൂർ, അങ്കമാലി, കെ‍ാച്ചി, കണ്ടനാട് എന്നിവിടങ്ങളിലെ വിവിധ പള്ളികളിൽ നിന്നുള്ള പദയാത്രാസംഘങ്ങൾ പരുമലയിലേക്ക് യാത്രതിരിച്ചു കഴിഞ്ഞു.

ഇവർ നാളെ ഒരുമണിയോടെ പരുമലയിൽ എത്തിച്ചേരും. കോട്ടയം, ഇടുക്കി, നിലയ്ക്കൽ, നിരണം, ചെങ്ങന്നൂർ, തുമ്പൺ, ആടൂർ–കടമ്പനാട്, മാവേലിക്കര, കെ‍ാട്ടരക്കര–പുനലൂർ, കെ‍ാല്ലം, തിരുവനന്തപുരം എന്നീ ഭദ്രാസനങ്ങളിലെ വിവിധ ഇടവകകളിൽനിന്നുള്ള പദയാത്രകൾ വൈകുന്നേരത്തോടെയെത്തും. ബാഹ്യ കേരള ഭദ്രാസനങ്ങളിൽ നിന്നുള്ള വിശ്വാസികൾ ട്രെയിൻ മാർഗം തിരുവല്ല, ചെങ്ങന്നൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ എത്തി പദയാത്രയായി പരുമല തിരുമേനിയുടെ കബറിങ്കൽ എത്തിച്ചേരും.