OVS-Kerala News

മരത്തംകോട് പള്ളിയിൽ പെരുന്നാൾ കൊടിയേറി

എരുമപ്പെട്ടി /തൃശൂർ : മരത്തംകോട് സെന്‍റ്  ഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും പള്ളിയുടെ പ്രതിഷ്ഠാ പെരുന്നാളും കൊടിയേറി, ഒക്ടോബർ 31, നവംബർ ഒന്ന് , രണ്ട് തിയ്യതികളിലാണ് പെരുന്നാൾ.

വികാരി ഫാ.ജോൺ ഐസക് കൊടിയേറ്റം നിർവഹിച്ചു. 31 ന് വൈകിട് ആറിന് സന്ധ്യാനമസ്കാരം , ഒന്നിന് രാവിലെ ഏഴിന് പ്രഭാതനമസ്കാരം, എട്ടിന് വി.കുർബാന, വൈകിട് ആറിന് സ്കൂൾ കുരിശുപള്ളിയിൽ നിന്ന് പള്ളിയിലേക്ക് പരിശുദ്ധന്റെ ഛായാചിത്ര ഘോഷയാത്ര.

ഏഴിന് സന്ധ്യാനമസ്കാരം, തുടർന്ന് പ്രദിക്ഷണം, രണ്ടിന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം, എട്ടിന് വി.കുർബാന, ധൂപ പ്രാർത്ഥന, വൈകിട്ട് 4:15 ന് കൊടിയും കുരിശും,5:30 ന് പൊതുസദ്യ ,തുടർന്ന് ആഘോഷങ്ങൾ പള്ളിയിൽ തിരിച്ചെത്തി സമാപിക്കും.

ഫാ.ജോൺ ഐസക്, വി.പി.സഖറിയാ, സി.എസ്‌.തോമസ്, സി.കെ.അബി എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കും.