OVS - Latest NewsOVS-Kerala News

തുമ്പമൺ പള്ളിയുടെ 1300–ാം വാർഷികാഘോഷം ; വിശ്വാസപ്രഖ്യാപന റാലി നാളെ

പന്തളം : തുമ്പമൺ മർത്തമറിയം ഓര്‍ത്തഡോക്സ് (ഭദ്രാസന) കത്തീഡ്രല്‍ ദേവാലയം 1300–ാം വാർഷികാഘോഷത്തിനു സമാപനം കുറിച്ചുകൊണ്ടു മാർത്തോമ്മൻ സ്മൃതി–വിശ്വാസപ്രഖ്യപന– വിളം‌ബര ഘോഷയാത്ര നാളെ 8.30ന് നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ നിന്ന് ആരംഭിക്കും.

നിലയ്ക്കലിൽ നിന്നു കുടിയേറിയ പൂർവ പിതാക്കന്മാരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ദുരിതങ്ങളെ ഓർമപ്പെടുത്തിയാണ് വിശ്വാസപ്രഖ്യാപന റാലി നടത്തുന്നത്.നാളെ നിലയ്ക്കൽ ദേവാലയത്തിൽ ഡോ. ജോഷ്വ മാർ നിക്കോദീമോസിൽ നിന്നു കാട്ടുവള്ളിയിൽ തീർത്ത കുരിശും സ്മാരകശിലയും ഇടവക വികാരി ഫാ. മാത്യു തോമസ്, ട്രസ്റ്റി കെ.വി. ബാബു എന്നിവരടങ്ങുന്ന സംഘം ഏറ്റുവാങ്ങും.

ഒൻപതിന് ആങ്ങമൂഴി സെന്റ് തോമസ്, സീതത്തോട് സെന്റ് ഗ്രിഗോറിയോസ്, ചിറ്റാർ സെന്റ് ജോർജ്, വയ്യാറ്റുപുഴ സെന്റ് തോമസ്, തണ്ണിത്തോട് സെന്റ് ആന്റണീസ്, മണ്ണീറ മാർ പീലക്സിനോസ്, എലിമുള്ളംപ്ലാക്കൽ സെന്റ് ജോർജ്, കൊന്നപ്പാറ സെന്റ് പീറ്റേഴ്സ്, ആമക്കുന്ന് സെന്റ് ജോർജ്, അട്ടച്ചാക്കൽ മാർ പീലക്സിനോസ് എന്നീ ദേവാലയങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 12.15ന് അട്ടച്ചാക്കൽ മാർ പീലക്സിനോസ് പള്ളിയിൽ എത്തും.

ഭക്ഷണത്തിനും വിശ്രമത്തിനു ശേഷം കുമ്പഴ സെന്റ് സൈമൺസ് കത്തീഡ്രൽ, സെന്റ് മേരീസ് കത്തീഡ്രൽ, ഓമല്ലൂർ സെന്റ് മേരീസ് വലിയപള്ളി, തുമ്പമൺ ഏറം സെന്റ് ജോർജ്, ഉളനാട് സെന്റ് ജോൺസ്, കുളനട സെന്റ് ജോർജ് എന്നീ ദേവാലയങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 5.20ന് പന്തളം ജംക്‌ഷൻ വഴി തുമ്പമണ്ണിലേക്കു യാത്രയാകുന്ന ഘോഷയാത്രയെ വിശ്വാസികളുടെ നേതൃത്വത്തിൽ ചക്കിട്ടടത്തു ജംക്‌ഷനിൽ നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുമ്പമൺ ഭദ്രാസന ദേവാലയത്തിലേക്കു സ്വീകരിക്കും.

തുമ്പമണ്ണിൽ ‘സ്വപ്നമാംഗല്യം’ പദ്ധതിക്കു സാക്ഷാത്കാരം