OVS - Latest NewsOVS-Kerala News

വെല്ലുവിളികളെ അതിജീവിക്കാന്‍ ആത്മീയതയിലേക്ക് മടങ്ങണം : ഡോ. സഖറിയാസ് മാർ അപ്രേം

പത്തനംതിട്ട  : സമൂഹത്തിലെ വെല്ലുവിളികളെ നേരിടണമെങ്കിൽ എല്ലാവരും ആത്മീയതയിലേക്ക് മടങ്ങണമെന്ന് ഓർത്തഡോക്സ് സഭ അടൂർ–കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം പറഞ്ഞു. അടൂർ ഓർത്തഡോക്സ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയത കൈവരിക്കുമ്പോഴാണ് അവിടേക്ക് ദൈവകാരുണ്യം എത്തുന്നത്.

ദൈവവചനത്തിലൂടെ മാത്രമാണ് യഥാർഥ മനുഷ്യത്വമുണ്ടാകുന്നത്. മനുഷ്യത്വം നാം വളർത്തിയെടുക്കുമ്പോൾ സ്നേഹവും സന്തോഷവും കടന്നുവരും അദ്ദേഹം പറഞ്ഞു. പി.ജി.കുര്യൻ കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഫാ. സഖറിയ തോമസ് പുതുപ്പള്ളി വചനപ്രഘോഷണം നടത്തി. ഫാ. രാജൻ മാത്യു, ഫാ. ജിജു ജോൺ വയലിറക്കത്ത്, സി.തോമസ് അറപ്പുരയിൽ കോറെപ്പിസ്കോപ്പ, ജോൺ സി. വർഗീസ് കോറെപ്പിസ്കോപ്പ, തോമസ് മുട്ടുവേലി കോറെപ്പിസ്കോപ്പ, ഫാ. ജോർജ് വർഗീസ്, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു. ഇന്ന് രാത്രി ഏഴിന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ വചനപ്രഘോഷണം നടത്തും. കൺവൻഷൻ ഏഴിന് സമാപിക്കും.