OVS-Kerala News

പള്ളി പെരുന്നാള്‍

സൗത്ത് പാമ്പാടി പള്ളിയിൽ പെരുന്നാൾ

പാമ്പാടി∙ സെന്‍റ്  തോമസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ 106–ാമത് വാർഷിക പെരുനാൾ ഏഴു മുതൽ 14 വരെ ആഘോഷിക്കും. ഏഴിനു മൂന്നിന് മാന്തുരുത്തി കുരിശടിയിൽ നിന്ന് പള്ളിയിലേക്ക് കൊടിമര ഘോഷയാത്ര. തുടർന്ന് കൊടിയേറ്റ്. 6.30-ന് ആധ്യാത്മിക സംഘടനകളുടെ സംയുക്ത വാർഷികം. മുഖ്യാതിഥി ഡോ. ഐസക് തോമസ്. സൺഡേസ്കൂൾ കുട്ടികളുടെ കലാപരിപാടികൾ. സമ്മാനദാനം. പത്തിന് ഏഴിന് വചന ശുശ്രൂഷ – ബിജു വി. പന്തപ്ലാവ്.

11 -ന് ഏഴിന് വചന ശുശ്രൂഷ ഡോ. വർഗീസ് പി.പുന്നൂസ് (സൈക്യാട്രിസ്റ്റ്, ആലപ്പുഴ മെഡിക്കൽ കോളജ്). 12 -ന് ഏഴിന് വചന ശുശ്രൂഷ – ഫാ. അനിൽ ബേബി നെല്ലിക്കുന്നം. 13 ന് 6.30 ന് പെരുന്നാൾ സന്ദേശം. ഏഴിന് മാന്തുരുത്തി, കുറ്റിക്കൽ കുരിശടികൾ വഴി പള്ളിയിലേക്ക് റാസ. 9.45 -ന് സെമിത്തേരിയിൽ ധൂപ പ്രാർഥന. എല്ലാ ദിവസവും 5.45 ന് സന്ധ്യാ നമസ്കാരം, ഗാന ശുശ്രൂഷ. പ്രധാന പെരുന്നാൾ ദിനമായ 14 ന് 7.30 ന് പ്രഭാത നമസ്കാരം.  8.30 -ന് ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്റെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. തുടർന്ന് കൈമുത്ത്, നേർച്ചഭക്ഷണം, ആദ്യഫല ലേലം. നാലിന് പ്രദക്ഷിണം, പെരുന്നാൾ കൊടിയിറക്ക്. പെരുന്നാൾ നടത്തിപ്പിന് വികാരി ഫാ. പി.എം.സഖറിയ പള്ളിക്കപ്പറമ്പിൽ, ട്രസ്റ്റി പൗലോസ് ചാക്കോ ഇലഞ്ഞിമറ്റത്തിൽ, സെക്രട്ടറി സാംസൺ കുര്യാക്കോസ് കണ്ണന്താനം എന്നിവർ നയിക്കുന്ന കമ്മിറ്റി നേതൃത്വം നൽകുന്നു.

സെന്‍റ്  ജോൺസ് പള്ളി പെരുന്നാൾ

കുമരകം∙ സെന്‍റ് ജോൺസ് ഓർത്തഡോക്സ് പുത്തൻപള്ളി പെരുന്നാളിനു കൊടിയേറി. ആറിനു ദനഹാ പെരുന്നാൾ. രാവിലെ 7.30-നു കുർബാനയും പാച്ചോർ വിതരണവും. ഏഴിനു രാവിലെ 8.30ന് കുർബാന, ആറിനു സന്ധ്യനമസ്കാരം, ഏഴിനു ഫാ.ടിജോ മണലേലിന്റെ വചനശുശ്രൂഷ. തുടർന്നു റാസ, ആശീർവാദം. എട്ടിന് 7.30-നു മൂന്നിന്മേൽ കുർബാന. റവ. എം. എസ്. യൂഹാനോൻ റമ്പാൻ മുഖ്യകാർമികത്വം വഹിക്കും. ഫാ.കെ.എം.മാത്യു, ഫാ. പി. യു. കുരുവിള എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് അനുമോദന സമ്മേളനം. റവ. ഒ. എ. ഏബ്രഹാം കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. കേരള ഗവ.പരിസ്ഥിതി പ്രോഗ്രാം മാനേജരായി നിയമിതനായ ഇടവകാംഗമായ ഡോ. ജോൺ സി. ചിറ്റൂരിനെ അനുമോദിക്കും. ഡോ. എബിൻ വർഗീസ് മുഖ്യാതിഥിയായിരിക്കും. സമ്മാനദാനം, റാസ, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ്, സ്നേഹവിരുന്ന് എന്നിവയുമുണ്ടാകുമെന്ന് ഇടവക വികാരി ഡോ.ജേക്കബ് കുര്യൻ മണ്ണാത്തിപ്പാറയ്ക്കൽ, ട്രസ്റ്റി ഷാജൻ ഏബ്രഹാം കുരിശുമ്മൂട്ടിൽ, സെക്രട്ടറി കുര്യൻ തൈത്തറ എന്നിവർ അറിയിച്ചു.

എബനേസർ ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാള്‍

മാങ്ങാനം ∙ എബനേസർ ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളും ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവാ, പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവാ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ എന്നിവരുടെ ഓർമപ്പെരുന്നാളും ആദ്യഫലപ്പെരുന്നാളും കുടുംബസംഗമവും ആറ്, ഏഴ് തീയതികളിൽ നടക്കും. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മുഖ്യകാർമികത്വം വഹിക്കും.  ആറിന് ആറിന് സന്ധ്യാനമസ്കാരം, പ്രസംഗം, റാസ. ഏഴിനു രാവിലെ 6.30-നു ഡോ. യൂഹാനോൻ മാർ ദിമെത്രയോസിനു സ്വീകരണം, 7.30നു കുർബാന, ഒൻപതിനു പ്രദക്ഷിണം, 9.30-ന് ആശീർവാദം, നേർച്ച വിതരണം, 10.30-ന് ആദ്യഫലലേലം, കുടുംബസംഗമം.