OVS-Kerala News

വൈജ്ഞാനികം 2016 , വെണ്ടാർ S V M H S ജേതാക്കൾ

പുത്തൂർ :- മാധവശേരി സൈന്റ് തെവോദോറോസ് ഓർത്തഡോൿസ്‌ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വായനാ ദിനമായി ആചരിക്കുന്ന ജൂൺ 17 വെള്ളിയാഴ്ച പുത്തൂർ മേഖലയിലുള്ള ഹൈസ്കൂൾ വിധ്യാർതികൾക്കു വേണ്ടി സങ്കടിപിച്ച ക്വിസ് മത്സരത്തിൽ വെണ്ടാർ S V M HS 254 പോയിന്റുമായി ജേതാക്കളായി. പുത്തൂർ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും നെടിയവിള V G S S A H S മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇടവക വികാരി റവ. ഫാ. മാത്യു അബ്രഹാം വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും വിതരണം ചെയ്തു . പങ്കെടുത്ത ഏഴു ടീമിനും സെര്ടിഫിക്കറ്റുകളും വിതരണം ചെയ്തു.