Outside KeralaOVS - Latest News

ഭാരതീയ പാരമ്പര്യത്തിൽ അധിഷ്ടിതമാണെന്നതാണ് ഓർത്തഡോക്സ്‌ സഭയെ വ്യത്യസ്തമാക്കുന്നത് : പി.സി.ജോർജ്ജ്

ഐപ്പുരു ജോണ്‍  

കൽക്കട്ടാ ഭദ്രാസന ആസ്ഥാനമായ ഭിലായിലെ ക്രിസ്ത്യൻ കോളേജിൽ വെച്ച് സംഘടിക്കപ്പെട്ട ഭദ്രാസന യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങളുടെ വാർഷിക കോൺഫറെൻസായ നുഹറോ 2016 യിലെ മുഖ്യപ്രഭാഷണം പി.സി.ജോർജ്ജ് ആരംഭിച്ചത് തന്നെ “ഓർത്തഡോൿസ്‌ സഭയുടെ പ്രത്യേകത എന്താണ്” എന്ന ചോദ്യത്തിലൂടെയാണ്.സ്വതന്ത്രവും തികച്ചും ഭാരതീയവും ആയ സഭയാണ് മലങ്കര സഭ എന്ന മറുപടി പറഞ്ഞ ഭോപ്പാൽ യുവജന പ്രസ്ഥാന സെക്രട്ടറി റിയ അബ്രഹാമിന് നൂറു രൂപ സമ്മാനം നല്കി ആരംഭിച്ച പി.സി.ജോർജ്ജ് യുവജനസംഗമത്തിന്റെ ഹൃദയം കീഴടക്കി.

14606266_10208815193051659_4435039732703075989_n

ദൂരത്തിന്റെയും സമയത്തിന്റെയും അതിർവരമ്പുകളെ ഭേദിച്ചെത്തിയ യുവജനവൃന്ദത്തെ യും നൂഹറോയ്ക്കായി അധ്വാനിച്ച വൈദീക-അല്മായ നേതൃത്വത്തെയും അഭിനന്ദിച്ചുകൊണ്ട് അദ്ധ്യക്ഷ പ്രസംഗമാരംഭിച്ച മലങ്കരയുടെ എക്കോ തിയോളജിയനും കേരള സംസ്ഥാന ജൈവ വൈവിധ്യ കൗൺസിൽ മെമ്പറും കൽക്കട്ട ഭദ്രാസന മെത്രാപ്പോലീത്തയുമായ  ഡോ.ജോസഫ് മാർ ദിവന്ന്യാസ്യോസ് തിരുമേനി കേരളരാഷ്ട്രീയത്തിന്റെ മനഃസാക്ഷിയാണ് ശ്രീ  .പി.സി. ജോർജ്ജ്  എന്നഭിപ്രായപ്പെട്ടു.

14611023_10208815193451669_6838964671172903170_n

സംയുക്ത പ്രസ്ഥാന വൈസ് പ്രസിഡന്‍റ്  ലിജോ അച്ചൻ,ഭദ്രാസന സെക്രട്ടറി  റെജി മാത്യു അച്ചൻ,ഗീവര്ഗീസ് റമ്പാച്ചൻ,അജു അച്ചൻ,ജോസ് അച്ചൻ, ജോഷി അച്ചൻ, ജോബിൻ അച്ചൻ എന്നിവർ പ്രസംഗിച്ചു.

മധ്യപ്രദേശ്,ഛത്തിസ്‌ഗർഹ്,ജാർക്കന്ദ്‌ എന്നിങ്ങനെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലധികം ഡെലിഗേറ്റ്സിനു സത്യവിശ്വാസത്തിന്റെ നൂഹറോ എന്ന പ്രകാശമേകി വിളങ്ങുന്ന നുഹറോ കോണ്‍ഫറന്‍സ്  സമാപിച്ചു.