OVS - Latest NewsOVS-Pravasi News

ബ്രിസ്‌ബേൻ ഇടവകയ്ക്ക് സ്വപ്നസാക്ഷാത്കാരം

ബ്രിസ്‌ബേൻ, ഓസ്ട്രേലിയ: ബ്രിസ്‌ബേൻ സെൻറ്. ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ സ്വന്തമായ ദൈവാലയം എന്ന സ്വപ്നത്തിന്റെയും പ്രാർത്ഥനയുടെയും ആദ്യ ഘട്ടം സഫലമായി. 7.89 ഏക്കർ വരുന്ന സ്ഥലം (479, Mount Petrie Road, Meckenzie) വീടും ഹാളും മറ്റു സൗകര്യങ്ങളോടു കൂടി മലങ്കര സഭക്ക് സ്വന്തമായി കഴിഞ്ഞു. ഇടവക മെത്രാപോലിത്ത അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമനസ്സിൻ്റെ ശക്തമായ പിന്തുണയും, ഇടവക വികാരി റവ. ഫാ. അജീഷ് വി അലക്സിന്റെയും, ഇടവക മാനേജിങ് കമ്മിറ്റി, ബിൽഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും അക്ഷീണ പ്രയഗ്നവും ഇടവകജനങ്ങളുടെ പൂർണമായ സഹകരണം മൂലവും ആണ് ഇടവകയ്ക്ക് ഈ നേട്ടം കൈവന്നത്. ഇടവകയുടെ ട്രസ്റ്റീമാരായ ബിനു പെരുമാൾ ജോൺ, ബോബി എബ്രഹാം വർഗീസ്, സെക്രട്ടറി എബി ജേക്കബ്, ദൈവാലയ നിർമാണ കമ്മിറ്റി കൺവീനർ ജിതിൻ തോമസ് എന്നിവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണ്. നൂറിൽ താഴെ മാത്രം കുടുംബങ്ങൾ ഉള്ള ഈ ഇടവകയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണ് 

പരിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ ഈ ഇടവക 2008-ൽ ഇടവക മെത്രപൊലീത്തയുടെ അനുവാദത്തോടെ ആരംഭിച്ചു. വിവിധ കാലയളവിൽ ബഹു. തോമസ് വർഗീസ് അച്ചൻ, ബഹു. വിനോദ് ജോർജ് അച്ചൻ, ബഹു. ജെയിംസ് ഫിലിപ്പ് അച്ചൻ എന്നിവർ ഈ ഇടവകയിൽ വൈദീക ശുശ്രൂഷ നിർവഹിച്ചു. ഈ ഇടവകയുടെ മുൻനിര പ്രവർത്തകരായിരുന്ന സതീഷ് ബാബു സെക്രട്ടറി ആയും ഡോ. ജോർജ് വർഗീസ് ട്രസ്റ്റീ ആയും പ്രാരംഭ കാലയളവിൽ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ 10 വർഷമായി ഇവിടെയുള്ള ഇംഗ്ലീഷ് ദൈവാലയങ്ങളിൽ ആരാധന നടത്തിവരുന്നു എങ്കിലും മലങ്കര സഭയ്ക്കു സ്വന്തമായി ഒരു ദൈവാലയം എന്ന സ്വപ്നത്തിനും പ്രാർത്ഥനയ്ക്കും അത്ര തന്നെ പഴക്കം ഉണ്ട്. St. Brendan”s Catholic Church, Moorooka ദൈവാലയത്തിൽ ആണ് നിലവിൽ ആരാധനകൾ നടന്നു വരുന്നത്. ഈ ഇടവക സർവശക്തനായ ദൈവത്തിൽ ആശ്രയിച്ചുകൊണ്ടും കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ അഭയപെട്ടു കൊണ്ടും രണ്ടാം ഘട്ടത്തിലെ ദൈവാലയ നിർമാണത്തിന് വേണ്ടിയുള്ള പ്രവർത്തങ്ങളും പ്രാർത്ഥനയുമായി മുന്നോട്ടു പോകുന്നു.

അഭി. ദിയസ്കോറോസ് തിരുമേനിയുടെ അനുവാദത്തോടെയും ഈ ഇടവകയുടെ സഹകരണത്തിലും ഓസ്‌ട്രേലിയയിലെ ക്വീൻസ്ലാൻഡ് സ്റ്റേറ്റിൽ മാത്രം 3 ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനുകൾ പ്രവർത്തിച്ചുവരുന്നു;
1). St .Marys Indian Orthodox Congregation ,Townsvile (St . Patrick Catholic Church )
എല്ലാ ശനിയാഴ്ചയിലും പ്രാർത്ഥന യോഗവും മാസത്തിലെ 3 ആം ശനിയാഴ്ചയിൽ വി. കുർബാനയും വേദപഠനവും സൺ‌ഡേ സ്കൂൾ പഠനങ്ങളും ക്രമമായി നടക്കുന്നു.
2). St .Marys Indian Orthodox Church, Sunshine Coast ( Uniting Church 56 C, Queen Street, Caloundra)
മാസത്തിലെ ആദ്യത്തെയും രണ്ടാമത്തെയും ശനിയാഴ്ചകളിൽ വി.കുർബാനയും രണ്ടാമത്തെ വെള്ളിയാഴ്ചയിൽ പ്രാർത്ഥനായോഗവും നടത്തി വരുന്നു. സൺ‌ഡേ സ്കൂൾ എല്ലാ ആഴ്ചയിലും നടന്നുവരുന്നു.
3). St . Dionysius Indian Orthodox Congregation, Towoomba
ഓസ്‌ട്രേലിയിൽ പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ നാമത്തിൽ ആദ്യ കോൺഗ്രിഗേഷൻ ആണ്. എല്ലാ നാലാമത്തെ ഞായറാഴ്ചകളിൽ പ്രാർത്ഥനയോഗം നടക്കുന്നു. 2 March 2019 മുതൽ എല്ലാ മാസവും വി.കുർബാന നടക്കുന്നതാണ്.