OVS - Latest NewsOVS-Kerala News

സൈനികര്‍ക്ക് പരിശുദ്ധ സഭയുടെ ആദരവും പ്രാര്‍ത്ഥനയുമായി മാര്‍ തെയോഫിലോസ് അതിര്‍ത്തിയില്‍

ഭാരതത്തിന്‍റെ  ധീര സൈനികര്‍ക്ക്  പരിശുദ്ധ മലങ്കര  ഓര്‍ത്തഡോക് സ്  സഭയുടെ ആദരവും പ്രാർത്ഥനയും അറിയിച്ചു കൊണ്ട്  മലബാർ ഭദ്രാസന അധിപൻ ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത  നയിക്കുന്ന സംഘം അതിര്‍ത്തിയിലെ സൈനിക ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

പരിശുദ്ധ  സഭയുടെ സന്തോഷവും പ്രാർത്ഥന പൂർണ്ണമായ പിന്തുണയും അറിയിച്ച് നടത്തിയ സന്ദര്‍ശനം –  ഫിറോസ്പൂറിലെ ഫഗത്സിംഗിന്‍റെ സ്‌മൃതി കുടീരത്തിൽ അദേഹം   പുഷ്പാർച്ചന നടത്തി.”ജയ് ജീവൻ ..ജയ് കിസാൻ..ഭാരതം ജയിക്കട്ടെ…” തുടങ്ങിയ മുദ്രാവാക്യങ്ങള്‍  മാര്‍ തെയോഫിലോസ്  കൈകൾ ഉയർത്തി വിളിച്ചപ്പോൾ കൂടിനിന്ന സൈനികര്‍  ഉള്ളപ്പടെയുള്ളവർ അത് ഏറ്റുപാടിയത് വേറിട്ട ഒരു അനുഭവമായി.

മെത്രാപ്പോലീത്തയ്ക്കും സംഘത്തിനും സേനയില്‍ നിന്ന്   ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.ഭാരതത്തിന്‍റെ  അതിരുകളായ  വാക അതിർത്തി,ഫൈസല്ക, ഹിന്ദുമൽഗോട്, രാജസ്ഥാൻ അതിർത്തി ഉൾപ്പടെയുള്ള സൈനിക  ക്യാമ്പുകളാണ് സംഘം സന്ദർശിച്ചത്.വീര മൃത്യു  വരിച്ച ധീര ജവാന്മാരുടെ സ്മരണക്കു മുമ്പില്‍  സഭയ്ക്ക് വേണ്ടി  ആദരം  അദേഹം അറിയിച്ചു.സന്ദർശക ഡയറിയിൽ സഭയുടെ പരമാധ്യക്ഷന്‍  പരിശുദ്ധ  ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവായ്ക്ക്  വേണ്ടിയും,പരിശുദ്ധ  സഭയിലെ ഓരോ വിശ്വാസിയുടെ പേരിലും ഉള്ള പിറന്ന നടിനോടുള്ള സ്നേഹവും ബഹുമാനവും മാര്‍ തെയോഫിലോസ് കുറിച്ചാണ് സംഘം മടങ്ങിയത്.