OVS - Latest NewsOVS-Kerala News

ഒാര്‍ത്തഡോക്സ് സഭ പ്രതിഭാ സംഗമം നടത്തും

മലങ്കര ഒാര്‍ത്തഡോക്സ് സഭാംഗങ്ങളായ പത്താം ക്ലാസ്സ് മുതല്‍ സര്‍വ്വകലാശാല തലം വരെയുള്ള പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയവരും, കലാ, കായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരും, വിവിധ അവാര്‍ഡ് ജേതാക്കളുമായ വ്യക്തികളെ അനുമോദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സഭാ തലത്തില്‍ പ്രതിഭാസംഗമം നടത്തും. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി, തത്തുല്യ പരീക്ഷകള്‍എന്നിവയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് നേടിയവരും, മറ്റ് പരീക്ഷകള്‍ക്ക് മൂന്നാം റാങ്ക് വരെ നേടിയവരും, കലാ, കായികം രംഗങ്ങളില്‍ വിജയം വരിച്ചിട്ടുള്ളവരുമായ വ്യക്തികളുടെ വിശദമായ ബയോഡേറ്റാ (പൂര്‍ണ്ണമായ അഡ്രസ്സ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ ഉള്‍പ്പെടെ) വികാരിയുടെ സാക്ഷ്യപത്രം, സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പികള്‍ എന്നിവ സഹിതം അസോസിയേഷന്‍ സെക്രട്ടറി, കാതോലിക്കേറ്റ് ഒാഫീസ്, ദേവലോകം കോട്ടയം -04  എന്ന വിലാസത്തില്‍ 2015 ഡിസംബര്‍ മാസം 31-ാം തീയതിക്ക് മുന്‍പായി അയച്ചുകൊടുക്കേണ്ടതാണ്.