OVS-Kerala News

പിരളശ്ശേരിയില്‍ ശ്രീകൃഷ്ണജയന്തി ശോഭായാത്രയെ യുവജനപ്രസ്ഥാനം സ്വീകരിച്ചു

ചെങ്ങന്നൂര്‍ (പത്തനംതിട്ട ) : ബാലഗോകുലശോഭയാല്‍ ഇന്നലെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഹൈന്ദവ സമൂഹം ശ്രീകൃഷ്ണ ഭക്തിയില്‍ ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തില്‍ ഗോപാലകന്മാരും ഗോകുലാംഗങ്ങളും നാടും നഗരവും നിറഞ്ഞു നടത്തിയ ശോഭായാത്രകള്‍ ജാതി – മത ഭേതമന്യേ ഏവര്‍ക്കും നവ്യാനുഭവമായി മാറി

6c3b7b99-5a6d-44a1-b442-259686369127

പിരളശ്ശേരിയില്‍ നടന്ന ശോഭായാത്രയില്‍ പിരളശ്ശേരി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക് സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയിലെ യുവജന പ്രസ്ഥാനം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍  ശീതളപാനീയം വിതരണം ചെയ്തു.പിരളശ്ശേരി സിംഹാസന പള്ളി വികാരി ഫാ.ജോണ്‍ പോള്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി .