OVS-Kerala News

കണ്ടനാട് കത്തീഡ്രലില്‍ വൈദികരുടെ കബറിടം നവീകരിച്ചു  

തൃപ്പൂണിത്തുറ/ഉദയംപേരൂര്‍(കൊച്ചി)  : കണ്ടനാട് ഭദ്രാസന ദേവാലയമായ കണ്ടനാട് സെന്‍റ് ഓര്‍ത്തഡോക് സ്‌  പള്ളി  ഇടവക അംഗങ്ങളായ എട്ട് കുടുംബങ്ങളിലെ 15 വൈദികരെ 1877 മുതല്‍ കബറടക്കിയിരിക്കുന്ന  സെമിത്തേരി പള്ളിയുടെ വടക്കേ ഭാഗത്ത് സ്ഥിതി ചെയ്യുന്നത് ടൈല്‍സ് പാവി പുനരുദ്ധരിച്ചു.പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്   ഇടവക മാനേജിങ് കമ്മിറ്റി വികാരി ബഹു.ഐസക്ക് മട്ടമ്മേല്‍ കോര്‍-എപ്പിസ്ക്കോപ്പായെ ചുമതലപ്പെടുത്തുകയും ട്രസ്റ്റിമാരുടെയും വികാരിയുടെയും മേല്‍നോട്ടത്തില്‍ പണികള്‍ ആരംഭിയ്ക്കുകയും മനോഹാരിത നഷ്ടപ്പെടാത്ത രീതിയില്‍ പുനരുദ്ധരിയ്ക്കുകയും ചെയ്തു.

ഈ പള്ളിയില്‍ ഇതിന് മുമ്പുണ്ടായിരുന്ന വൈദികരെ വി.മദ്ബഹായോട് ചേര്‍ന്ന് കബറടക്കിയതായി പറയപ്പെടുന്നു. ഇപ്പോഴത്തെ പള്ളി നിര്‍മ്മാണത്തോടെയാണ് പുതിയ പൊതു സെമിത്തേരി വൈദികര്‍ക്കായി രൂപപ്പെട്ടത്. മട്ടമ്മേല്‍ കുടുംബത്തിലെ ഒരു വൈദികന്‍ യരുശലേമില്‍ വച്ച് കാലം ചെയ്തതായും രേഖകളില്‍ കാണുന്നു. കൂടാതെ പൊതു സെമിത്തേരിയുടെ കിഴക്കേ അറ്റത്തായി ആലുങ്കല്‍ കുടുംബത്തിലെ ഒരു വൈദികനെ കബറടക്കിയിട്ടുമുണ്ട്. നവീകരിച്ച വൈദീക സെമിത്തേരിയില്‍ കബറടങ്ങിയിട്ടുള്ള വൈദീകര്‍ താഴെ പറയുന്ന കുടുംബങ്ങളില്‍ പെട്ടവരാണ് 

  • പാടത്തുകാരന്‍
  • കല്ലക്കടമ്പില്‍
  • മട്ടമ്മേല്‍
  • പുന്നച്ചാലില്‍
  • ആലുങ്കല്‍
  • തൊഴുപ്പാടന്‍
  • പുല്യാട്ടു തുകലന്‍
  • കരിമാങ്കുളം

വൈദിക സെമിത്തേരി നവീകരണത്തിന് സഹകരിച്ച എല്ലാവരോടും വികാരി വെരി.റവ.ഐസക്ക് മട്ടമ്മേല്‍ കോര്‍-എപ്പിസ്ക്കോപ്പാ നന്ദി അറിയിച്ചു.

കണ്ടനാട് ഭദ്രാസന പള്ളി : കണ്ടനാട് വി .മര്‍ത്തമറിയം ഓര്‍ത്തഡോക് സ് കത്തീഡ്രല്‍ ; നാള്‍ വഴിയിലൂടെ

കണ്ടനാട് പള്ളി സംഘർഷഭൂമിയാക്കാൻ ശ്രമം ; കണ്ടനാട് കത്തീഡ്രലിന് സമീപം യാക്കോബായ ചാപ്പൽ ഉണ്ടെന്നിരിക്കെ അനധിക്യത ദേവാലയ നിർമ്മാണം