OVS - Latest NewsOVS-Kerala News

സുമനസുകളുടെ സഹായം തേടി സുജിൻ ജോയ്

കൊച്ചി/കൈപ്പട്ടൂർ: കൈപ്പട്ടൂർ സെൻറ്.ഇഗ്‌നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവക അംഗമായ ശ്രീ.സുജിൻ ജോയ്(23) സുമനസുകളുടെ സഹായം തേടുന്നു. ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം സജീവ പ്രവർത്തകനാണ് സുജിൻ. ബംഗളുരുവിൽ MBA സ്റ്റുഡൻറ് ആയ സുജിൻ മഞ്ഞപ്പിത്തം മൂർച്ഛിച്ച് കരളിൻറെ പ്രവർത്തനത്തെ സാരമായി ബാധിച്ച് എറണാകുളം PVS ഹോസ്പിറ്റലിൽ ചികിത്സായിലാണ്. വെന്റിലേറ്റർ സഹായത്തിനുള്ള സുജിൻറെ ജീവൻ രക്ഷിക്കാൻ എമർജൻസി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കൂടിയേ തീരു. ‘അമ്മ കരൾ പകുത്തു നൽകുവാൻ തയ്യാറാണെങ്കിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ചികിത്സാക്ക് ആവശ്യമായ മുപ്പത് ലക്ഷം രൂപ സമാഹരിക്കുവാൻ ഒറ്റക്ക് സാധിക്കാത്ത അവസ്ഥയാണ്.

ചികിത്സാക്കുള്ള പണം കണ്ടെത്തുവാൻ സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് സുജിൻറെ കുടുംബം. സുജിൻറെ ജീവൻ നിലനിർത്തുവാനുള്ള ചികിത്സാക്കായി എല്ലാ സുമനസുകളുടെയും സഹായം അഭ്യർത്ഥിക്കുന്നു.

Contact Details: 0091 9447346144

Bank Details : Mr. JOY M.T, Central Bank of India, Account Number: 3226510367, IFSC Code: CBIN0280945, Branch: Kaipattoor.