OVS - Latest NewsOVS-Kerala News

പാലക്കുഴ പള്ളിയിൽ നടക്കുന്നത് സമാനതകളില്ലാത്ത നിയമലംഘനം

പരിശുദ്ധ സഭയ്ക്ക് പൂർണമായും അനുകൂലമായി വിധിച്ച പാലക്കുഴ പള്ളിയിൽയിൽ വിഘടിത വിഭാഗത്തിലെ വൈദികൻ സെമിത്തേരിയിൽ കയറി ധൂപം വയ്ക്കുന്നതിന് അനുമതി നൽകുന്നത് പിടിപ്പുകേടാണ്. ഇടവക അംഗങ്ങളും വികാരിയും കണ്ടനാട് ഈസ്റ്റ് ഭദ്രാസന സെക്രട്ടറി കാരമേൽ അച്ചനും, ഭദ്രാസന മെത്രാപ്പോലീത്ത അഭി. അത്താനാസിയോസ് തിരുമേനിയും അറിഞ്ഞു കൊണ്ടുള്ള അന്തർ നാടകമാണിതെന്ന കാര്യം ഇതിനോടകം വ്യക്തമായിട്ടുള്ളതുമാണ്. നിയമാനുസൃത ഇടവകക്കാരുടെ മാത്രം അവകാശമാണ് ഒരോ ദേവാലയവും സെമിത്തേരികളുമെന്ന് ബഹു. സുപ്രിം കോടതി വരെ പല തവണ പറഞ്ഞിട്ടും, സ്വാർത്ഥലാഭത്തിന് വേണ്ടി ഈ നിയമലംഘനത്തിനു കുടപിടിക്കുകയാണ് ഭദ്രാസന നേതൃത്വവും ഇടവക വികാരിയും.

ഇവരുടെ ഇത്തരം പ്രവർത്തികൾ കാണുമ്പോൾ, ഇവർക്ക് പരിശുദ്ധ സഭയോടുള്ള താൽപര്യത്തേക്കാൾ, സഭയുടെ ചട്ടകൂടുകളിൽ നിൽക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ച്, പലരുമായുള്ള വ്യക്തി ബന്ധങ്ങൾ അരക്കിട്ടുറപ്പിയ്ക്കുന്നതിനും അതുവഴി സ്വാർത്ഥലാഭങ്ങളും മാത്രമാണ് ലക്ഷ്യമെന്നത് മനസ്സിലാകുന്നു. ഇത് തുടർന്നു പോയാൽ ഇനി വിധി വരുന്ന എല്ലാ പള്ളികളിലും ആവർത്തിക്കാൻ പോകുന്നത് ഇതായിരിക്കും. പീന്നീട് സർക്കാരും ഇതേ ആവശ്യം ഉന്നയിച്ചേക്കാം. ഓർത്തഡോക്സ് വൈദീകർ ധൂപം വച്ചാൽ സ്വർഗം കിട്ടില്ലെന്ന് ചിന്തിക്കുന്നവരോട് പോയി പണി നോക്കാൻ പറയാനുള്ള ആർജവവും, വിഘടിത വൈദികൻ സെമിത്തേരിയിൽ കയറുന്നത് തടയുന്നതിനുള്ള ക്രമീകരണങ്ങളും കണ്ടനാട് ഈസ്റ്റ് ഭദ്രാസന നേതൃത്വം ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഒരിക്കലും കേസുകൾ അവസാനിക്കാതെ, അനന്തമായി സമാന്തര ഭരണം തുടരുവൻ മാത്രമേ ഇത്തരം നടപടികൾ ഉപകരിക്കുകയുള്ളൂ. ഇതു പോലുള്ള കുൽസിത പ്രവർത്തനങ്ങളിലൂടെ ഒരു തരത്തിലുമുള്ള നേട്ടം പരിശുദ്ധ സഭയ്ക്ക് ഉണ്ടാകുമെന്നു പ്രതീക്ഷിക്കാൻ വയ്യ.

കൃത്യമായ നടപടിയാണ് ഈ വിഷയത്തിൽ ആവശ്യം. നഗ്നമായ കോടതി വിധിയുടെ ലംഘനമാണ് പാലക്കുഴയിൽ നടക്കുന്നത്. അടിയന്തിരമായി സഭ ഇതിൽ ഇടപെടണം. ഇത്തരം നീക്കുപോക്കുകൾ മൺമറഞ്ഞ പിതാക്കൻമാരുടെ പോരാട്ടങ്ങളെ അപമാനിക്കുന്നതാണ്. മലങ്കര സഭയും അതിന്റെ സ്വത്തുക്കളും അതിന്റെ സ്വത്വവും പങ്കുവയ്ക്കപ്പെടാവുന്നവയല്ല. സഭയുടെ ലീഗൽ സെല്ലും മലങ്കര മെത്രാപ്പോലീത്തായും ഈ വിഷയത്തിൽ ഇടവകവികാരിയോടും ഭദ്രാസന നേതൃത്വത്തോടും വിശദീകരണം തേടണം. തൃപ്തികരമായ വിശദീകരണം ലഭിക്കാത്ത പക്ഷം കർശനമായ നടപടി ഈ വിഷയത്തിൽ ഉണ്ടാകണം. വീതം വയ്ക്കലും സമാന്തര ഭരണവും മലങ്കരയിലെ ഒരു പള്ളികളിലും ഇനി വേണ്ട. സഭ ഇതിൽ കൃത്യമായ നിലപാട് സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കൃത്യമായ നടപടി, ഇനി ഇത്തരം അനാവശ്യപ്രവണതകൾ ഉണ്ടാകാത്ത തരത്തിലുള്ള നടപടി ഉണ്ടാകണം. അത് എത്രയും പെട്ടെന്നും ഉണ്ടാകണമെന്നു ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ ശക്തമായി ആവശ്യപ്പെടുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ചവറാംപാടം പള്ളി ഭാഗം  വയ്പ്പിനെതിരെ പ്രതിഷേധം ; നീക്കം ഉപേക്ഷിക്കണമെന്ന് വിശ്വാസികൾ 

സമാന്തര ഭരണത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനം